Follow KVARTHA on Google news Follow Us!
ad

കോവിഡ് രോഗികളെ കാണ്മാനില്ല ; കർണാടക ആശങ്കയിൽ

Covid patients missing: Karnataka concerned, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗളൂറു: (www.kvartha.com 29.04.2021) കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ആരോ​ഗ്യപ്രവ‍ർത്തകരടക്കം രാജ്യം മൊത്തം ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരെയും അധികൃതരെയും ഞെട്ടിച്ച്‌ 3000 ഓളം കോവിഡ് രോഗികളെ കാണാതായിരിക്കുന്നത്. ഇവരില്‍ കൂടുതൽ പേരും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ഇവര്‍ സംസ്ഥാനത്തുടനീളം രോ​ഗം പരത്താന്‍ സാധ്യതയുണ്ടെന്ന് ക‍ര്‍ണാടക റെവന്യൂ മന്ത്രി ആര്‍ അശോക അഭിപ്രായപെട്ടു. 39047 പേര്‍ക്കാണ് ബുധനാഴ്ച കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെകോര്‍ഡ് വര്‍ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. 229 പേര് മരണപ്പെടുകയും ചെയ്തു.

കാണാതായവരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി രോഗബാധിതരെ കാണാതാവുന്ന പ്രശ്നം തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ കെ. സുധാകര്‍ പറഞ്ഞു. ' ഞങ്ങള്‍ ആളുകള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കുന്നു, ഇതിലൂടെ 90 ശതമാനം കേസുകളും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഗുരുതരമായ ഘട്ടത്തിലാണ് അവ‍ര്‍ ആശുപത്രികളില്‍ എത്തുന്നത്. ഐസിയു കിടക്കകള്‍ ലഭിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത് ' അശോക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

News, Bangalore, Karnataka, COVID- 19, Corona, National, India,

ബെംഗളൂറില്‍ കുറഞ്ഞത് 2,000 മുതല്‍ 3,000 വരെ ആളുകള്‍ ഫോണുകള്‍ സ്വിച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നും സംശയിക്കുന്നു. അവര്‍ എവിടെ പോയി എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗബാധിതരോട് ഫോണുകള്‍ സ്വിച് ഓണ്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. "ഈ കാരണം കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നും അവസാന ഘട്ടത്തിൽ നിങ്ങള്‍ ഐസിയു കിടക്കകളില്‍ എത്തുന്നത് ശരിയല്ലെന്നും ," മന്ത്രി കൂട്ടിചേർത്തു.കോവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് കര്‍ണാടക സര്‍കാര്‍ ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തെ ലോക് ഡൗൺ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് 3,28,884 സജീവ കോവിഡ് കേസുകളുണ്ട്. ഇതില്‍ 2,192 പേര്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണെന്നുമാണ് റിപോർട്.

Keywords: News, Bangalore, Karnataka, COVID-
19, Corona, National, India, Covid patients missing: Karnataka concerned.
< !- START disable copy paste -->


Post a Comment