Follow KVARTHA on Google news Follow Us!
ad

സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നല്‍കി; യുപിയില്‍ അന്വേഷണത്തിന് ഉത്തരവ്

Covid-19 goof-up: UP health dept issues test report without taking samples, Ballia CMO orders probe #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ലഖ്‌നൗ: (www.kvartha.com 29.04.2021) ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റിനും മെഡികല്‍ ഓഫീസറിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹര്‍പൂര്‍ സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ മിശ്രയെന്നയാളാണ് പരാതി നല്‍കിയത്. 

രാഘവേന്ദ്രയുടെ സഹോദരന്‍ ബ്രിജേന്ദ്ര മിശ്രക്ക് ഏപ്രില്‍ 18ന് കോവിഡ് പരിശോധന നടത്തുകയും 20ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 20ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെത്തി മറ്റ് കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. പരിശോധനയില്‍ രാഘവേന്ദ്രയുടെ മാതാവിനും പിതാവിനും രോഗം സ്ഥിരീകരിച്ചു. 

News, National, India, Uttar Pradesh, Lucknow, Health, Health and Fitness, Trending, COVID-19, Test, Complaint, Covid-19 goof-up: UP health dept issues test report without taking samples, Ballia CMO orders probe


ഈ സമയം വീട്ടിലില്ലാതിരുന്ന രണ്ട് ബന്ധുക്കള്‍ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നുവെന്ന് രാഘവേന്ദ്ര ആരോപിക്കുന്നു. ഇവരുടെ സാമ്പിള്‍ പോലും ശേഖരിക്കാതെയായിരുന്നു പരിശോധനഫലം നല്‍കിയതെന്ന് രാഘവേന്ദ്ര കുമാര്‍ പരാതിയില്‍ പറഞ്ഞു. 

Keywords: News, National, India, Uttar Pradesh, Lucknow, Health, Health and Fitness, Trending, COVID-19, Test, Complaint, Covid-19 goof-up: UP health dept issues test report without taking samples, Ballia CMO orders probe

Post a Comment