Follow KVARTHA on Google news Follow Us!
ad

ജനവിധി കാത്ത് മമത അടക്കമുള്ള പ്രമുഖര്‍; അസമിലും ബംഗാളിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നു

Assam, West Bengal Election 2021: Second phase of voting gets underway #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


കൊല്‍ക്കത്ത: (www.kvartha.com 01.04.2021) ജനവിധി കാത്ത് മമത അടക്കമുള്ള പ്രമുഖര്‍. ബംഗാളില്‍ നാല് ജില്ലകളിലായി 30 മണ്ഡലങ്ങളിലും അസമില്‍ 39 സീറ്റുകളിലും  വ്യാഴാഴ്ച രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. തംലുക്ക്, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്.

Assam, West Bengal Election 2021: Second phase of voting gets underway


255 പോളിങ് ബൂത്തുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുക്കിലും നന്ദിഗ്രാമിലും വള്ളങ്ങള്‍ അടുക്കുന്ന കടവുകള്‍ അടച്ചു. ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വര്‍ധിപ്പിച്ചു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. വോടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശിക്കാനാകില്ല.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തില്‍ വോടുള്ള സുവേന്ദു അധികാരി രാവിലെയോടെ ബൂതില്‍ വോട് ചെയ്യാനെത്തും. മണ്ഡലത്തില്‍ വോടില്ലെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി പോളിങ് ബൂതിലെത്തി വോടര്‍മാരെ കാണുമെന്നാണ് സൂചന. 

Keywords: News, National, India, Kolkata, Assembly-Election-2021, Assembly Election, Election, West Bengal, Assam, Mamata Banerjee, Politics, Trending, Assam, West Bengal Election 2021: Second phase of voting gets underway.

Post a Comment