Follow KVARTHA on Google news Follow Us!
ad

ഈ സ്റ്റേഷനിൽ സാനിറ്റൈസർ ഇല്ല പകരം ഗംഗാജലവും ചന്ദനവും; കോവിഡിനെ ഇങ്ങനെ തുരത്തുമെന്ന് പറഞ്ഞ് ഒരു പൊലീസ് സബ് ഇൻസ്‌പെക്ടർ

SI giving a bottle of Gangajal as a gift to visitors at Nauchandi police station, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മീററ്റ്: (www.kvartha.com 30.03.2021) ഉത്തർപ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിൽ മറ്റ് എല്ലായിടത്തും പതിവുള്ള സാനിറ്റൈസർ ഡിസ്പെൻസിങ് സംവിധാനം ഇല്ല. പകരം ഇവിടെ കാണാൻ കഴിയുന്നത് ഗംഗജലവും ചന്ദനവുമാണ്. മീററ്റിലെ നൗചണ്ഡി പൊലീസ് സ്റ്റേഷനിലാണ് ഈ കാഴ്ച കാണാൻ സാധിക്കുന്നത്.

ഇവിടെ വരുന്നവരുടെ കൈകളിലേക്ക് ഗംഗാജലം സ്പ്രേ ചെയ്തുകൊടുക്കാൻ നിയുക്തനായിട്ടുള്ള ഒരു സിവിൽ പൊലീസ് ഓഫീസറുണ്ട്. ഗംഗാജലം മാത്രമല്ല സൗജന്യമായി തരുന്നത്. ഇതിനുപുറമെ സ്റ്റേഷനിൽ വരുന്നവരുടെ നെറ്റിയിൽ ചന്ദനം അരച്ചതും തേയ്ക്കുന്നുണ്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

News, National, India, Uttar Pradesh, Police Station, SI, COVID19, COVID-19, Corona, Top-Headlines,

സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ സബ് ഇൻസ്‌പെക്ടർ പ്രേം ചന്ദ് ശർമയാണ് ഇങ്ങനെയൊരു സംവിധാനം ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗംഗാജലം ഭാരതത്തിൽ ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാൻഡ് സാനിറ്റൈസറാണ് എന്നാണ് ശർമ പറയുന്നത്. ഇങ്ങനെ, സ്റ്റേഷനിൽ വരുന്നവരുടെയും പോവുന്നവരുടെയും കയ്യിൽ നൽകാൻ വേണ്ടി കുപ്പിയിലാക്കി ഗംഗാജലം മേശപ്പുറത്ത് സൂക്ഷിച്ചിട്ടുമുണ്ട് ഇൻസ്‌പെക്ടർ.

നെറ്റിയിൽ ചന്ദനം പുരട്ടുന്നത് പ്രശ്നങ്ങളുമായി വരുന്നവർക്ക് അവയ്ക്കുള്ള പരിഹാരവും നേടിക്കൊടുക്കുമെന്നും ശർമ പറയുന്നു. ഇതിനൊക്കെ പുറമെ ചന്ദനം പുരട്ടിക്കൊടുക്കുന്നതിനൊപ്പം സാനിറ്റൈസിങ് മന്ത്രവും ഇൻസ്‌പെക്ടർ പറയുന്നുണ്ട്.

പുതിയ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയതിനു ശേഷം തന്റെ സ്റ്റേഷൻ പരിധിയിൽ രോഗവ്യാപനത്തിനു ശമനവും, കുറ്റകൃത്യങ്ങൾക്ക് കുറവുമുണ്ടായെന്നാണ് ഇൻസ്‌പെക്ടർ പ്രേം ചന്ദ് ശർമ അവകാശപ്പെടുന്നത്.

Keywords: News, National, India, Uttar Pradesh, Police Station, SI, COVID19, COVID-19, Corona, Top-Headlines, SI giving a bottle of Gangajal as a gift to visitors at Nauchandi police station.
< !- START disable copy paste -->


Post a Comment