Follow KVARTHA on Google news Follow Us!
ad

തുടങ്ങി പോസ്റ്റൽ പൊറാട്ട് നാടകം

Postal drama started#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉൾക്കാഴ്ച്ച / സി കെ എ ജബ്ബാർ

(www.kvartha.com 30.03.2021) ഉദ്യോഗസ്ഥർക്കായാലും മാധ്യമ പ്രവർത്തകർക്കായാലും ഇലക്ഷൻ കമ്മീഷൻ നൽകുന്ന ഔദ്യോഗിക കൃത്യ നിർവഹണത്തിനുള്ള തിരിച്ചറിയൽ കാർഡ് ഫോട്ടൊ പതിക്കാതെ ഉണ്ടാവുമോ ? സ്ഥാനാർഥികളുടെ ഏജൻറിനെ അറിയിക്കാതെ പോസ്റ്റൽ വോട്ട് ചെയ്യാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘത്തിൽ ചിലർ ധരിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡുകളിൽ ഫോട്ടൊ ഇല്ല. ഇക്കാര്യം ചോദ്യം ചെയ്യുന്നവരോട് തിരിച്ചറിയൽ കാർഡ് ധരിച്ച യുവാവ് ഇലക്ഷൻ വകുപ്പിനെ സാക്ഷി പറയുന്നുണ്ട്. 'നിങ്ങൾ കലക്ടറേറ്റിൽ ബന്ധപ്പെട്ടോളൂ' എന്നാണ് വെല്ലുവിളി. നമുക്ക് അത് തെളിയിക്കാൻ കലക്ടറേറ്റിലൊന്നും പോകാൻ നേരമില്ല. ചോദ്യം ഒന്ന് മാത്രമാണ്. അങ്ങിനെയും ഫോട്ടൊ ഇല്ലാത്ത ഇലക്ഷൻ കമ്മീഷൻ ഡ്യൂട്ടി തിരിച്ചറിയൽ കാർഡ് നൽകാറുണ്ടോ എന്നാണ്. 

                                                                                           
Article, Election, Election Commission, Identity Card, Photo, Youth, Officers, Facebook, Postal drama started.


ഇലക്ഷൻ ഡ്യൂട്ടി നിശ്ചയിച്ചാൽ ആഴ്ചകൾക്ക് മുമ്പ് തന്നെ അതാത് വ്യക്തികളുടെ ഫോട്ടൊ ശേഖരിച്ച് കാർഡ് ക്രമീകരിക്കുകയാണ് പതിവ്. ഇനി ഫോട്ടൊ പതിക്കാത്ത ഡ്യൂട്ടി കാർഡ് നൽകുമ്പോൾ പേരും ഉദ്യോഗ പേരും എഴുതി അതിന് മുകളിൽ ഇലക്ഷൻ ഓഫിസർ സീൽ പതിക്കാറുണ്ട്. ഇങ്ങനെയുള്ള ഫോട്ടോയില്ലാത്ത കാർഡിനോടൊപ്പം ജീവനക്കാരൻ തൻ്റെ ഫോട്ടൊയുള്ള സർവ്വീസ് തിരിച്ചറിയൽ കാർഡ് കൂടി കരുതിയാൽ മതി. ഫോട്ടൊ പതിക്കാനുള്ള സ്പേസ് നീക്കിവെച്ച കാർഡിൽ അത് പൂർത്തീകരിക്കാതെ ഇഷ്യൂ ചെയ്യുന്നത് ഏതായാലും സുതാര്യമായ തെരഞ്ഞെടുപ്പ് നടപടിക്ക് യോജിച്ചതല്ല. പേരും ഉദ്യോഗ പേരും ഔദ്യേഗിക സീലും ഒന്നും ഇല്ലാത്ത തിരിച്ചറിയൽ കാർഡ് ധരിച്ച ആളെ അനുസരിക്കാൻ ആരും ബാധ്യസ്ഥരുമല്ല. ഏതൊരാളും താനൊരു ഉദ്യോസ്ഥനാണ് എന്ന് പറഞ്ഞ് നമ്മോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ അയാൾ ഉദ്യോഗസ്ഥനാണ് എന്ന് ബോധ്യപ്പെടുത്താൻ അയാളോട് തിരിച്ചറിയൽ രേഖ ചോദിക്കാൻ നമുക്ക് അവകാശമുണ്ട്.

പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ക്രമരഹിതമായ പോസ്റ്റൽ വോട്ടിങ് നടപടിയെ ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യം Congress online ഫെയിസ് ബുക്ക് പേജിലുണ്ട്. കൃത്യമായ ചോദ്യം ചെയ്യലാണ് അഡ്വ. സണ്ണി ജോസഫ് ഇവിടെ നിർവഹിക്കുന്നത്. പോസ്റ്റൽ വോട്ട് നടപടി വീട്ട് പരിസരത്ത് സ്ഥാനാർഥിയുടെ അംഗീകൃത ഏജൻറിന് വീക്ഷിക്കാൻ അനുവാദമുണ്ട് എന്ന് കമ്മീഷൻ കൽപിച്ചിട്ടുണ്ട്. പക്ഷെ, സ്ഥാനാർഥിയെയോ ചീഫ് ഏജൻറിനെയോ മുൻകൂട്ടി അറിയിച്ചാലല്ലേ നിരീക്ഷിക്കാൻ പറ്റുകയുള്ളൂ.? അങ്ങിനെ ഒരു വിവരവും അറിയിക്കാതെയാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നത്. പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ വിട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനാർഥികളെ വിവരം അറിയിക്കാനുള്ള ചുമതല ഉണ്ടാവണമെന്നില്ല. ഇത് ചെയ്യേണ്ടത് റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസാണ്. കോവിഡ് കാല വോട്ട് മറിമായമാക്കി സ്വന്തമാക്കാൻ തീരുമാനിച്ചാൽ പിന്നെ ഇതൊന്നും ബാധകമാവില്ല.

Keywords: Article, Election, Election Commission, Identity Card, Photo, Youth, Officers, Facebook, Postal drama started.
< !- START disable copy paste -->

Post a Comment