Follow KVARTHA on Google news Follow Us!
ad

ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒയുടെ റിപോര്‍ട്; എംജിഎസ് നാരായണന് തപാല്‍ വോട് ചെയ്യാനുള്ള അവസരം നഷ്ടമായി

BLO report not alive; MGS Narayanan missed the opportunity to cast his postal vote #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com 30.03.2021) തപാല്‍ വോട് ചെയ്യാനാവാതെ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. ജീവിച്ചിരിപ്പില്ലെന്ന് ബി എല്‍ ഒ റിപോര്‍ട് നല്‍കിയതിനെ തുടര്‍ന്നാണ് എം ജി എസിന് തപാല്‍ വോട് ചെയ്യാനുള്ള അവസരം നഷ്ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപോര്‍ട് വന്നതിനാല്‍ തപാല്‍ വോടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പെടാതെ പോവുകയായിരുന്നു.

എന്നാല്‍ ബി എല്‍ ഒയ്ക്ക് പിഴവ് പറ്റിയതാണെന്നും വോടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ എപ്രില്‍ ആറിന് പോളിംങ് ബൂതില്‍ എം ജി എസിന് വോട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു. 

News, Kerala, State, Kozhikode, Assembly-Election-2021, Voters, Technology, Election, Assembly Election, District Collector, BLO report not alive; MGS Narayanan missed the opportunity to cast his postal vote


(www.kvartha.com 30.03.2021)
ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കും വികലാംഗര്‍ക്കും ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നു. 

തപാല്‍ വോടിലും വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ജീവിച്ചിരിക്കുന്നവര്‍ പട്ടികയ്ക്ക് പുറത്തായപ്പോള്‍ മരണപ്പെട്ടവരില്‍ പലരും പട്ടികയില്‍ ഉള്‍പെടുകയും ചെയ്തിരുന്നു.

Keywords: News, Kerala, State, Kozhikode, Assembly-Election-2021, Voters, Technology, Election, Assembly Election, District Collector, BLO report not alive; MGS Narayanan missed the opportunity to cast his postal vote

Post a Comment