Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ 4 വയസുകാരനെ 40 മിനുടില്‍ കണ്ടെത്തി ദുബൈ പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Dubai,News,Missing,Child,Parents,Police,Complaint,Gulf,World,
ദുബൈ: (www.kvartha.com 30.03.2021) മാതാപിതാക്കള്‍കൊപം യാത്ര ചെയ്യുന്നതിനിടെ കാണാതായ നാലു വയസുകാരനെ 40 മിനുടിനുള്ളില്‍ കണ്ടെത്തി ദുബൈ പൊലീസ്. ദുബൈയിലെ ഉമ്മു സുഖീം ഒന്നിലായിരുന്നു സംഭവം. സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ നഷ്ടപ്പെട്ടത്. 
4-yr-old who got lost in Dubai while riding scooter reunited with parents, Dubai, News, Missing, Child, Parents, Police, Complaint, Gulf, World

അത്താഴ ഭക്ഷണം വാങ്ങുന്ന തിരക്കിലായിരുന്നു മാതാപിതാക്കള്‍. ഇതിനിടെയാണ് കുട്ടിയെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഉടന്‍ പൊലീസ് സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചതായും ദുബൈ ടൂറിസ്റ്റ് പൊലീസ് ഡയറക്ടര്‍ കേണല്‍ ഡോ. മുബാറക് ബിന്‍ നവാസ് അല്‍ കെത് ബി പറഞ്ഞു.

കാണാതായ സ്ഥലത്തു നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ, ഉമ്മു സുഖീം രണ്ടില്‍ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. വെറും 40 മിനുടിനുള്ളില്‍ തന്നെ പൊലീസ് സംഘം കുട്ടിയെ കണ്ടെത്തി. ഭയന്നുവിറച്ച കുട്ടി കരയുകയായിരുന്നുവെന്ന് അല്‍ കെത് ബി വ്യക്തമാക്കി. കുട്ടികളെ ജാഗ്രതയോടെ പരിപാലിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോടു നിര്‍ദേശിച്ചു.

Keywords: 4-yr-old who got lost in Dubai while riding scooter reunited with parents, Dubai, News, Missing, Child, Parents, Police, Complaint, Gulf, World.

Post a Comment