Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുകില്‍ പ്രൈസ് ടാഗിനൊപ്പം പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയുടെ ചിത്രവും മൊബൈല്‍ നമ്പറും പങ്കുവെച്ചു; തീര്‍ന്നില്ല, വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശങ്ങളും, യുവതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Ahmedabad,News,Crime,Criminal Case,Arrested,Facebook,Mobile Phone,Woman,National,
അഹ് മദാബാദ്: (www.kvartha.com 27.02.2021) ഫെയ്‌സ്ബുകില്‍ പ്രൈസ് ടാഗിനൊപ്പം പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയുടെ ചിത്രവും മൊബൈല്‍ നമ്പറും പങ്കുവെച്ചു, മാത്രമല്ല, വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശങ്ങളും അയച്ചു. സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ ഗോട്ടയിലുള്ള മുപ്പത്തിരണ്ടുകാരിയായ സ്ത്രീയാണ് അറസ്റ്റിലായത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം സെല്ലാണ് രാധ സിങ് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം പ്രൈസ് ടാഗും നമ്പരും ചേര്‍ത്ത് ഫെയ്‌സ്ബുക് സ്റ്റാറ്റസില്‍ അപ് ലോഡ് ചെയ്തതായി പരാതിയില്‍ പറയുന്നു. 2500 രൂപയെന്നായിരുന്നു പ്രൈസ് ടാഗില്‍ ഉണ്ടായിരുന്നത്. കൂടാതെ സ്ത്രീ വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.

പിതാവ് നല്‍കിയ പരാതിയില്‍ സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ ഗോട്ടയിലുള്ള വസതിയില്‍ നിന്നാണ് രാധ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ നിന്നുള്ളയാളാണ് പ്രതി. 
Shameful! Woman in Ahmedabad uploads minor girl’s photo with Rs 2,500 ‘price tag’ on Facebook; arrested, Ahmedabad, News, Crime, Criminal Case, Arrested, Facebook, Mobile Phone, Woman, National

നാല് വര്‍ഷം മുമ്പാണ് യുവതി ഡെല്‍ഹിയില്‍ നിന്നും അഹ് മദാബാദിലെത്തുന്നത്. ആദ്യ കാലങ്ങളില്‍ നഗരത്തില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരുന്നതിനിടെയാണ് യുവതി പരാതിക്കാരനെ പരിചയപ്പെടുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി.

എന്നാല്‍ പിന്നീട് ഇയാളുമായി യുവതി ശത്രുതയിലായെന്നും തുടര്‍ന്നുള്ള പ്രതികാരത്തിനാണ് മകളെ കരുവാക്കിയതെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോക്‌സോ നിയമവും ഐടി നിയമവും അടക്കം ചേര്‍ത്താണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Keywords: Shameful! Woman in Ahmedabad uploads minor girl’s photo with Rs 2,500 ‘price tag’ on Facebook; arrested, Ahmedabad, News, Crime, Criminal Case, Arrested, Facebook, Mobile Phone, Woman, National.

Post a Comment