Follow KVARTHA on Google news Follow Us!
ad

ഹെല്‍മറ്റ് ധരിക്കാതെ ബൈകില്‍ യാത്രചെയ്ത ദമ്പതികളെ കയ്യോടെ പൊക്കി പൊലീസ്; ഒടുവില്‍ പിഴ അടയ്ക്കാന്‍ പണമില്ലാതെ താലിമാല ഊരിനല്‍കി യുവതി, വിഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Local News,Police,Video,Karnataka,Passengers,National,
ബംഗളൂരു: (www.kvartha.com 27.02.2021) ഹെല്‍മറ്റ് ധരിക്കാതെ ബൈകില്‍ യാത്രചെയ്ത ദമ്പതികളെ കയ്യോടെ പൊക്കി പൊലീസ്. ഒടുവില്‍ പിഴ അടയ്ക്കാന്‍ പണമില്ലാതെ താലിമാല ഊരിനല്‍കി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് മുപ്പതുകാരിയായ ഭാരതി വിഭൂതിയെയും ഭര്‍ത്താവിനെയും ട്രാഫിക് പൊലീസ് തടഞ്ഞത്.

അഞ്ഞൂറ് രൂപ പിഴയും ചുമത്തി. എന്നാല്‍ പിഴ അടയ്ക്കാന്‍ കൈയ്യില്‍ കാശില്ലാതെ വന്നതോടെ ഇതിനെച്ചൊല്ലി പൊലീസുകാരുമായി തര്‍ക്കം ഉണ്ടാവുകയും രംഗം വഷളായതോടെ യുവതി താലിമാല അഴിച്ചു നല്‍കുകയുമായിരുന്നു. ഭാരതിയും പൊലീസുകാരും തമ്മില്‍ നടന്ന വാക്കുതര്‍കത്തിന്റെ വിഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.Karnataka: Belagavi woman offers Mangalsutra for 500 traffic fine; video goes viral, Bangalore, News, Local News, Police, Video, Karnataka, Passengers, National

റിപോര്‍ട് അനുസരിച്ച് ഭാരതിയും ഭര്‍ത്താവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാര്‍കറ്റിലേക്ക് പുറപ്പെട്ടത്. സാധനങ്ങളും വാങ്ങി ഹോടെലില്‍ നിന്നും ചായ കുടിക്കുകയും ചെയ്തപ്പോള്‍ 1700 രൂപയായി. ബാക്കി 100 മാത്രമായിരുന്നു ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നത്. തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെല്‍മറ്റില്ലാത്തതിന് ട്രാഫിക് പൊലീസ് തടഞ്ഞത്.

ദമ്പതികളോട് അഞ്ഞൂറ് രൂപ പിഴയൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കയ്യില്‍ പണമില്ലെന്നും മുഴുവന്‍ ചിലവായി എന്നും ഇവര്‍ പൊലീസുകാരോട് പറഞ്ഞു. ഏതാണ്ട് രണ്ട് മണിക്കൂറോളം വിഭൂതിയും പൊലീസുകാരും തമ്മില്‍ തര്‍കം നടന്നിരുന്നു. ഇതിനൊടുവില്‍ ദേഷ്യത്തിലായ യുവതി താലിമാല ഊരി അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരനെ ഏല്‍പിക്കുകയായിരുന്നു. ഇത് വിറ്റ് പിഴക്കാശ് എടുത്തോളാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ദമ്പതികളെ പോകാന്‍ അനുവദിച്ചു.

Keywords: Karnataka: Belagavi woman offers Mangalsutra for 500 traffic fine; video goes viral, Bangalore, News, Local News, Police, Video, Karnataka, Passengers, National.

Post a Comment