Follow KVARTHA on Google news Follow Us!
ad

കണ്ണില്ലാത്ത ക്രൂരത! പതിനാറുകാരിയായ മകളുടെ ചികിത്സയ്ക്ക് പണമില്ല; 12കാരിയായ മകളെ മാതാപിതാക്കള്‍ 46കാരന് വിറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Local News,Marriage,Parents,Daughter,Police,Case,National,
ഹൈദരാബാദ്: (www.kvartha.com 27.02.2021) പതിനാറുകാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ 12കാരിയായ മറ്റൊരു മകളെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്‍പത്തിയാറുകാരന് വിറ്റത്.Andhra parents sell 12-year-old girl for Rs 10,000 to fund treatment for other daughter, Hyderabad, News, Local News, Marriage, Parents, Daughter, Police, Case, National
ശ്വാസകോശസംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയമകളെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്. എന്നാല്‍ വിവരമറിഞ്ഞ അയല്‍വാസി ചിന്ന സുബയ്യ ഏറെനേരത്തെ വിലപേശലിന് ശേഷം 10,000 രൂപ നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി കുട്ടിയേയും കൂട്ടി ചിന്ന സുബയ്യ ദാംപുരിലെ ബന്ധുവീട്ടിലെത്തി. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഗ്രാമത്തലവനെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് വനിതാ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയും ചെയ്തു. പിറ്റേദിവസം പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്.

വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ചിന്ന സുബയ്യയുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് മുമ്പ് പലതവണ ഇയാള്‍ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ സമീപിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ സുബയ്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: Andhra parents sell 12-year-old girl for Rs 10,000 to fund treatment for other daughter, Hyderabad, News, Local News, Marriage, Parents, Daughter, Police, Case, National.

Post a Comment