Follow KVARTHA on Google news Follow Us!
ad

രണ്ടാമത്തെ വരിയില്‍ ഒരു വാക്ക് തിരുത്തി 'അഡ്വാന്‍സ് ഓസ്‌ട്രേലിയ ഫെയര്‍' എന്ന ഓസ്‌ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു

National Anthem, 'We are one and free': Australia's national anthem to change in attempt to recognise Indigenous history #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്ന

കാന്‍ബറ: (www.kvartha.com 01.01.2021) രണ്ടാമത്തെ വരിയില്‍ ഒരു വാക്ക് തിരുത്തി 'അഡ്വാന്‍സ് ഓസ്‌ട്രേലിയ ഫെയര്‍' എന്ന ഓസ്‌ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു. ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 'For we are young and free' എന്ന വരി, 'For we are one and free' എന്നാക്കി മാറ്റുകയാണ്. ദേശീയ ഗാനത്തിന്റെ അന്തസത്തയില്‍ പ്രധാന മാറ്റം വരുത്തുന്നതാണ് പുതിയ ഭേദഗതി. 

News, World, Australia, Song, National Anthem, 'We are one and free': Australia's national anthem to change in attempt to recognise Indigenous history


143 വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച ഈ ഗാനം, ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യങ്ങളിലൊന്ന് എന്ന അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച അടിസ്ഥാന ശിലകള്‍ക്ക് നല്‍കുന്ന ബഹുമാനം കൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

1878ല്‍ പീറ്റര്‍ ഡോഡ്‌സ് മക്കോര്‍മിക്ക് ഈ ഗാനം എഴുതിയത്. ഗോഡ് സേവ് ദ ക്വീന്‍ എന്ന ദേശീയ ഗാനത്തിന് പകരമായിട്ടായിരുന്നു ഇത്. ആധുനിക ഓസ്‌ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അര്‍ത്ഥത്തിലായിരുന്നു ഈ ഗാനം രചിച്ചത്. എന്നാല്‍, 60,000 വര്‍ഷത്തിലേറെ പഴക്കമുള്ള ഓസ്‌ട്രേലിയന്‍ മനുഷ്യ ചരിത്രം തമസ്‌കരിക്കുകയാണ് ഈ പ്രയോഗം എന്ന വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

Keywords: News, World, Australia, Song, National Anthem, 'We are one and free': Australia's national anthem to change in attempt to recognise Indigenous history

Post a Comment