Follow KVARTHA on Google news Follow Us!
ad

നിയന്ത്രണങ്ങളോടെ റിപബ്ലിക് ദിന പരേഡ് നടത്താന്‍ തീരുമാനം

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് New Delhi, News, National, COVID-19, Republic Day
ന്യൂഡെല്‍ഹി: (www.kvartha.com 01.01.2021) കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് റിപബ്ലിക് ദിന പരേഡിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്പഥില്‍ നടക്കുന്ന മാര്‍ച്ചില്‍ സംഘങ്ങളുടെ അംഗബലം എന്നത് 144-ല്‍ നിന്ന് 96 കുറയ്ക്കും. അതേസമയം വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയം വരെയാക്കി ചുരുക്കും.

എന്നാല്‍ ഫ്ളോട്ടുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും, ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാണികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 25,000 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. അതേസമയം പരേഡില്‍ പങ്കെടുക്കാനായി നവംബര്‍ അവസാനം എത്തിയ രണ്ടായിരത്തോളം കരസേനാ സൈനികരില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

New Delhi, News, National, COVID-19, Republic Day, The decision to hold Republic Day parade with restrictions

Keywords: New Delhi, News, National, COVID-19, Republic Day, The decision to hold Republic Day parade with restrictions

Post a Comment