Follow KVARTHA on Google news Follow Us!
ad

പാക് വനിത ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായി; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

Election, Marriage, Pakistan, Police, Case, Enquiry, Pakistani woman ran village panchayat in UP #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ലഖ്‌നൗ: (www.kvartha.com 01.01.2021) പാകിസ്താനിലെ കറാച്ചി സ്വദേശിനി ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിലെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാവ ജില്ലക്കാരനായ ഒരാളുമായി വിവാഹം കഴിഞ്ഞ് 40 വര്‍ഷമായി അവിടെ താമസിക്കുന്ന ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്.

പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിന്നീട് ഇടക്കാല അധ്യക്ഷയാകാനും കഴിയുന്ന തരത്തില്‍ ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

News, National, India, Uttar Pradesh, Lucknow, Women, Election, Marriage, Pakistan, Police, Case, Enquiry, Pakistani woman ran village panchayat in UP


യുവതി പാക് പൗരയാണെന്ന് വ്യക്തമായതോടെ ബാനൂ ബീഗത്തെ ഗ്രാം പ്രഥാന്‍ പദവിയില്‍ നിന്ന് നീക്കിയതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഇറ്റാവ ജില്ലാ ഗ്രാമപഞ്ചായത്തിരാജ് ഓഫീസര്‍ അലോക് പ്രിയദര്‍ശി പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, National, India, Uttar Pradesh, Lucknow, Women, Election, Marriage, Pakistan, Police, Case, Enquiry, Pakistani woman ran village panchayat in UP

Post a Comment