Follow KVARTHA on Google news Follow Us!
ad

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഈ മാസം എട്ടിന് ചേരും; ബജറ്റ് 15ന്

Speaker, Chief Minister, Legislative Assembly will convene on the 8th of this month, budget on 15 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.01.2021) പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. 22ന് സമ്മേളനം സമാപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. 

ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ധനമന്ത്രി തോമസ് ഐസക് ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞു. സമ്പൂര്‍ണമായ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഉറപ്പ്. ഗവര്‍ണറുടെ നയപ്രഖ്യപനത്തോട് കൂടിയാകും സമ്മേളനത്തിന് തുടക്കം. 

കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിലെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് റിപോര്‍ടുകള്‍.

News, Kerala, State, Thiruvananthapuram, Election, Assembly, Assembly Election, Budget, Speaker, Chief Minister, Legislative Assembly will convene on the 8th of this month, budget on 15


തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഭരണപക്ഷം നിയസഭയിലെത്തുക. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരിക്കും പ്രതിപക്ഷശ്രമം. 

Keywords: News, Kerala, State, Thiruvananthapuram, Election, Assembly, Assembly Election, Budget, Speaker, Chief Minister, Legislative Assembly will convene on the 8th of this month, budget on 15

Post a Comment