Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍

ഡെല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍ New Delhi, News, National, Farmers, Protesters
ന്യൂഡെല്‍ഹി: (www.kvartha.com 29.12.2020) ഡെല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായാണ് എറണാകുളം വാഴകുളത്തെ കര്‍ഷകര്‍ പൈനാപിള്‍ കയറ്റി അയച്ചത്. 

പഴങ്ങളുടെ വിലയും ഗതാഗത ചെലവും പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ വഹിച്ചു. പൈനാപ്പിളുമായി ഡെല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും, ഡെല്‍ഹിയിലുള്ള നേതാക്കളും പൈനാപ്പിള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും.

New Delhi, News, National, Farmers, Protesters, Farmers in Kerala export 16 tonnes of pineapples to protesting farmers in Delhi

ദുരിതകാലങ്ങളില്‍ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്നേഹം സ്നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും ട്രക്കിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ അമര്‍ബിര്‍ സിങ് കുറിച്ചു. ലോക് ഡൗണ്‍ കാലത്ത് പൈനാപിള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വകവെക്കാതെ കര്‍ഷകര്‍ നല്‍കിയ സ്നേഹത്തിന് നന്ദിയറിയിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളില്‍ മുന്നോട്ടു വരുന്നത്.
Keywords: New Delhi, News, National, Farmers, Protesters, Farmers in Kerala export 16 tonnes of pineapples to protesting farmers in Delhi

Post a Comment