Follow KVARTHA on Google news Follow Us!
ad

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുപി എഞ്ചിനീയറുടെ ഭാര്യയെ സി ബി ഐ അറസ്റ്റുചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Crime,Criminal Case,CBI,Arrested,Investigates,Allegation,National,News,
യുപി: (www.kvartha.com 29.12.2020) കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുപി എഞ്ചിനീയറുടെ ഭാര്യയെ സി ബി ഐ അറസ്റ്റുചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് നേരത്തെ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാം ഭുവന്‍ യാദവിന്റെ ഭാര്യ ദുര്‍ഗാവതിയെ ആണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തത്. സീരിയല്‍ ബാല പീഡകനായ രാം ഭുവന്‍ യാദവിന്റെ ഭാര്യ ദുര്‍ഗാവതിയെ ജനുവരി നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.CBI arrests wife of UP engineer nabbed for child abuse, Crime, Criminal Case, CBI, Arrested, Investigates, Allegation, National, News
ദുര്‍ഗാവതിയെ അറസ്റ്റുചെയ്യാന്‍ ഏജന്‍സി ഇതുവരെ ഔദ്യോഗിക കാരണം നല്‍കിയിട്ടില്ല. എങ്കിലും ഭര്‍ത്താവിനെതിരായ കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാനും കൃത്രിമം കാണിക്കാനും ദുര്‍ഗാവതി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ താമസിക്കുന്ന രാം ഭവന്‍ അഞ്ചുവയസിനും 16വയസിനും ഇടയില്‍ പ്രായമുള്ള 50ഓളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത എഞ്ചിനീയറാണ്. നവംബറിലാണ് സിബിഐയുടെ പ്രത്യേക യൂണിറ്റ് ബന്ദയില്‍ നിന്ന് രാം ഭവനെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറായ ഇയാളെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും അതിന്റെ വിഡിയോകള്‍ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റുചെയ്തത്. ഈ വര്‍ഷം ആദ്യമാണ് കേസ് സി ബി ഐയെ ഏല്‍പിച്ചത്.

Keywords: CBI arrests wife of UP engineer nabbed for child abuse, Crime, Criminal Case, CBI, Arrested, Investigates, Allegation, National, News.

Post a Comment