Follow KVARTHA on Google news Follow Us!
ad

'ലവ് ജിഹാദ്' തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Law, Yogi Adityanath, Police Station, Complaint, Uttar Pradesh: First case of 'Love Jihad' registered against Bareilly main under new anti-conversion

ലഖ്നൗ: (www.kvartha.com 29.11.2020) വിവാദങ്ങള്‍ തുടരുന്നതിനിടെ 'ലവ് ജിഹാദ്' നിയമ പ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ആദിത്യനാഥ് സര്‍കാര്‍. 'ലവ് ജിഹാദ്' തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരമാണ് സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിയോറാനിയ പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍കാര്‍ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. 

ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. മുസ്ലിം മതത്തിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒവൈസ് നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

News, National, India, Uttar Pradesh, Lucknow, Love Jihad, Case, Law, Yogi Adityanath, Police Station, Complaint, Uttar Pradesh: First case of 'Love Jihad' registered against Bareilly main under new anti-conversion law


ഇതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യുപി സര്‍കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ശനിയാഴ്ചയാണ് 'ലവ് ജിഹാദ്' തടയാന്‍ എന്ന പേരില്‍ യുപി സര്‍കാര്‍ കൊണ്ടുവന്ന ഓഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍കാര്‍ ശുപാര്‍ശ ചെയ്തത്.

Keywords: News, National, India, Uttar Pradesh, Lucknow, Love Jihad, Case, Law, Yogi Adityanath, Police Station, Complaint, Uttar Pradesh: First case of 'Love Jihad' registered against Bareilly main under new anti-conversion law

Post a Comment