Follow KVARTHA on Google news Follow Us!
ad

ഇംഗ്ലീഷ് അറിയാത്ത നായയെ തെരുവില്‍ ഉപേക്ഷിച്ചു; ഒടുവില്‍ യജമാനന് വേണ്ടി ഇംഗ്ലീഷ് പഠിച്ച് 'ഹെക്ടര്‍'

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, London,News,Lifestyle & Fashion,Dog,Protection,World,
ലണ്ടന്‍: (www.kvartha.com 29.11.2020) ഇംഗ്ലീഷ് സംസാരിച്ചപ്പോള്‍ മനസിലായില്ലെന്ന് പറഞ്ഞ് നായയെ തെരുവില്‍ ഉപേക്ഷിച്ച് യജമാനന്‍ കടന്നുകളഞ്ഞു. ഒടുവില്‍ യജമാനന് വേണ്ടി ഇംഗ്ലീഷ് പഠിച്ച് 'ഹെക്ടര്‍' എന്ന നായ. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറിലാണ് സംഭവം. ശരീരം മുഴുവനും സിഗററ്റ് കൊണ്ട് പൊള്ളിച്ച പാടുകളോടെ ആകെ ക്ഷീണിതനായ നിലയില്‍ ആഗസ്ത് ഒന്നിനാണ് ഹെക്ടറിനെ കണ്ടെത്തുന്നത്. 

ജര്‍മന്‍ മാത്രം മനസിലാവുന്നതു കൊണ്ടാണ് അമേരിക്കന്‍ ബുള്‍ഡോഗായ ഹെക്ടറിനെ ആരോ വഴിയില്‍ ഉപേക്ഷിച്ചത്. മൃഗ സംരക്ഷകരുടെ കെട്ടിടത്തിന് മുന്നിലെ ഗേറ്റില്‍ കെട്ടിയിട്ട നിലയിലാണ് ഹെക്ടറിനെ കണ്ടെത്തുന്നത്. Intelligent and loving dog abandoned outside animal centre learns English in bed to find new home, London, News, Lifestyle & Fashion, Dog, Protection, World
ഒരുവയസ് പ്രായമുള്ള നായ നിലവില്‍ മൃഗസംരക്ഷക സംഘടനയായ ആര്‍എസ്പിസിഎയുടെ സംരക്ഷണയില്‍ കഴിയുകയാണ്. നായയോട് ഇംഗ്ലീഷില്‍ നിര്‍ദേശം നല്‍കിയിട്ട് പ്രതികരിക്കാതെ വന്നതോടെയാണ് ഇവര്‍ മറ്റ് ഭാഷകള്‍ പ്രയോഗിച്ചത്. ജര്‍മന്‍ ഭാഷയില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നായ കൃത്യമായി പാലിച്ചതോടെയാണ് നായയും ഉടമയും തമ്മിലുള്ള പ്രശ്‌നം ഭാഷയാണ് എന്ന് മൃഗസംരക്ഷകര്‍ക്ക് വ്യക്തമായത്.

ഇതോടെ ഇംഗ്ലീഷില്‍ കൈകള്‍ ഉപയോഗിച്ച് നായയ്ക്ക് നിര്‍ദേശം നല്‍കാന്‍ തുടങ്ങി. വളരെ പെട്ടന്ന് തന്നെ നായ നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങിയെന്ന് നിലവിലെ കെയര്‍ ടേക്കറായ ലൂസിയാണ്ട ഹോഡ്‌സണ്‍ പറയുന്നു.

വളരെ ഇന്റലിജന്റും സ്‌നേഹ സ്വഭാവം ഉള്ളതുമാണ് ഹെക്ടറെന്നാണ് ലൂസിയാണ്ടയുടെ വിലയിരുത്തല്‍. ഭാഷ പ്രശ്‌നം പരിഹരിച്ചതോടെ ഹെക്ടറിന് പുതിയ ഉടമയെ ലഭിക്കുമെന്ന വിലയിരുത്തലിലാണ് നിലവിലെ സംരക്ഷകര്‍. എന്നാല്‍ ഹെക്ടറിനെ സ്വന്തമാക്കണമെങ്കില്‍ ഒരു നിബന്ധന കൂടി പാലിക്കണമെന്നും ആര്‍എസ്പിസി പറയുന്നു. പുകവലിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ഹെക്ടറിനെ നല്‍കില്ല. കാരണം ശരീരത്തില്‍ വിവിധയിടങ്ങളില്‍ സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളലേറ്റ നിലയിലാണ് ഹെക്ടറിനെ കണ്ടെത്തിയത്.

Keywords: Intelligent and loving dog abandoned outside animal centre learns English in bed to find new home, London, News, Lifestyle & Fashion, Dog, Protection, World.

Post a Comment