Follow KVARTHA on Google news Follow Us!
ad

അഫ്ഗാനിസ്ഥാനില്‍ ഉഗ്ര സ്‌ഫോടനം; സുരക്ഷാ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 24 പേര്‍ മുറിവേറ്റ നിലയില്‍; പൊട്ടിത്തെറിച്ചത് കാര്‍ബോംബ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, News,Afghanistan,Bomb Blast,Dead,Injured,hospital,Treatment,Car,World,
ഗസ്നി: (www.kvartha.com 29.11.2020) കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഫ്ഗാന്‍ സുരക്ഷാ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെ ഗസ്നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് ഇത്രവലിയ ആള്‍നാശം ഉണ്ടായത്. 31 മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചു. 24 പേരെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഗസ്നി ആശുപത്രിയിലെ ഡയറക്ടര്‍ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞു.

ചാവേര്‍ ബോംബര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയന്‍ പറഞ്ഞു.Dozens of Afghan security personnel killed in suicide attack, News, Afghanistan, Bomb Blast, Dead, Injured, Hospital, Treatment, Car, World.
പുരാതന ബുദ്ധ പൈതൃകത്തിന് പേരുകേട്ട ഒറ്റപ്പെട്ട പട്ടണത്തില്‍ വര്‍ഷങ്ങളോളം നിലനിന്നിരുന്ന ശാന്തത അവസാനിപ്പിച്ച് ചരിത്രപ്രസിദ്ധമായ ബാമിയാനില്‍ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 14 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗസ്‌നി ആക്രമണം.

ഞായറാഴ്ച നടന്ന മറ്റൊരു ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ തെക്കന്‍ നഗരമായ സബൂള്‍ പ്രവിശ്യയിലെ ഖലാത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രവിശ്യാ പൊലീസ് മേധാവി ഹെക്മത്തുള്ള എഎഫ്പിയോട് പറഞ്ഞു.

ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സര്‍ക്കാരും തമ്മില്‍ നിരന്തരം സായുധ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണ് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഗസ്നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകള്‍ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Keywords: Dozens of Afghan security personnel killed in suicide attack, News, Afghanistan, Bomb Blast, Dead, Injured, Hospital, Treatment, Car, World.












Post a Comment