Follow KVARTHA on Google news Follow Us!
ad

9 മാസമായി യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം; സാധ്യമായത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Muscat,News,Embassy,Malayalees,Oman,Gulf,World,
മസ്‌കത്ത്: (www.kvartha.com 29.11.2020) യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക് മോചനം. കഴിഞ്ഞ ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക് ഒമാന്‍ സര്‍കാറിന്റെ ഇടപെടലിലാണു ഇപ്പോള്‍ മോചനം സാധ്യമായത്. സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍കാരിന്റെ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.
14 Indians released, including Malayalees stranded in Yemen, Muscat, News, Embassy, Malayalees, Oman, Gulf, World

Keywords: 14 Indians released, including Malayalees stranded in Yemen, Muscat, News, Embassy, Malayalees, Oman, Gulf, World.

Post a Comment