Follow KVARTHA on Google news Follow Us!
ad

പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഉത്തരമില്ലാതെ ഉത്തര്‍പ്രദേശ്; കോളേജ് അഡ്മിഷന് വേണ്ടി പോയ ദളിത് യുവതി ക്രൂര പീഡനത്തിന് ഇരയായി മരിച്ചു, രണ്ട് പേര്‍ പിടിയില്‍

Arrest, College, Hospital, Dalit woman molested in Uttar Pradesh’s Balrampur dies; two arrested #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
ബാല്‍റാംപൂര്‍: (www.kvartha.com 01.10.2020) ഹത്രാസിലെ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി നീതി ലഭിക്കാതെ മരിച്ചതിന് പിന്നാലെ വീണ്ടും പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഉത്തരമില്ലാതെ ഉത്തര്‍പ്രദേശ്. രാജ്യ വ്യാപകമാവുന്നതിനിടയില്‍ കോളേജ് അഡ്മിഷന് വേണ്ടി പോയ മറ്റൊരു ദളിത് യുവതി ക്രൂര പീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂരില്‍ ബുധനാഴ്ചയാണ് സംഭവം.

22കാരിയായ ദളിത് യുവതിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് അവശായായി വീട്ടിവെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. നാലു ഡോക്ടര്‍മാരുടെ പാനല്‍ അടങ്ങിയ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബുധനാഴ്ച രാത്രി തന്നെ സംസ്‌കരിച്ചതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്. 

News, National, India, UP, Molestation, Crime, Police, Death, Accused, Arrest, College, Hospital, Dalit woman molested in Uttar Pradesh’s Balrampur dies; two arrested


ചൊവ്വാഴ്ച കോളേജ് അഡ്മിഷന്‍ എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വീട്ടുകാര്‍ തെരച്ചില് നടത്തുന്നതിനിടെ യുവതിയെ അവശനിലയില്‍ കയ്യില്‍ ഗ്ലൂക്കോസ് ഡ്രിപ് ഇട്ട് ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശരീരത്തിലേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിക്കുന്നത്. 

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് നടപടി. കേസില്‍ ഉടന്‍ തന്നെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പോലീസ് വിശദമാക്കുന്നത്.

Keywords: News, National, India, UP, Molestation, Crime, Police, Death, Accused, Arrest, College, Hospital, Dalit woman molested in Uttar Pradesh’s Balrampur dies; two arrested

Post a Comment