Follow KVARTHA on Google news Follow Us!
ad

വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തതിന്റെ പകയില്‍ കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ടിടിച്ച് കൊന്നു; പ്രതികാരത്തിന് ശേഷം അയല്‍വാസിയായ യുവാവ് മുങ്ങി

വീടിThe young man's revenge on the neighbor by questioning him for spitting in the yard of the house #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
ലഖ്നൗ: (www.kvartha.com 29.09.2020) വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തതിന്റെ പകയില്‍ കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കൂട്ടത്തോടെ കല്ല് കൊണ്ടിടിച്ച് കൊന്നു. സംഭവത്തിന് ശേഷം അയല്‍വാസിയായ രാഹുല്‍ സിങ് എന്ന യുവാവ് ഒളിവില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. ബാഗ്പത് സ്വദേശിയായ ധര്‍മ്മപാല്‍ സിങ്ങിന്റെ വീട്ടിലെ പ്രാവുകളെയാണ് യുവാവ് കൊന്നത്. 

വീടിന്റെ മേല്‍ക്കൂരയില്‍ കയറി കൂട്ടിലിട്ടിരുന്ന പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നുവെന്ന് ധര്‍മ്മപാലിന്റെ പരാതിയില്‍ പറയുന്നു. പ്രതി തന്റെ വീടിന്റെ മുന്നില്‍ തുപ്പുന്നത് പതിവാണെന്ന് ധര്‍മ്മപാല്‍ സിങ് പറയുന്നു. 

News, National, India, Lucknow, Crime, Police, Case, Accused, The young man's revenge on the neighbor by questioning him for spitting in the yard of the house


കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് യുവാവിനെ തുപ്പുന്നതില്‍ നിന്ന് ധര്‍മ്മപാല്‍ സിങ് വിലക്കിയത്. ഇതിലുളള ദേഷ്യമാണ് പ്രാവുകളെ കൂട്ടത്തോടെ കൊല്ലുന്നതില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Keywords: News, National, India, Lucknow, Crime, Police, Case, Accused, The young man's revenge on the neighbor by questioning him for spitting in the yard of the house

Post a Comment