Follow KVARTHA on Google news Follow Us!
ad

മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യും; ജന്മദിനത്തില്‍ പരസ്യ പ്രഖ്യാപനം നടത്തി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ

മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് ജന്മദിനത്തില്‍ പരസ്യNew Delhi, Birthday Celebration, instagram, Controversy, Sports, Cricket, National, News,
ന്യൂഡെല്‍ഹി: (www.kvartha.com 05.09.2020) മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് ജന്മദിനത്തില്‍ പരസ്യ പ്രഖ്യാപനം നടത്തി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച റിവാബ, കാഴ്ചപരിമിതരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. റിവാബയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ദൈവാനുഗ്രഹത്താല്‍, ഒരു മനുഷ്യശരീരത്തിന് ആവശ്യമായ അവയവങ്ങളെല്ലാം എനിക്കുണ്ട്. കാഴ്ചപരിമിതരുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നത് ഒരുപക്ഷേ, അതുകൊണ്ടാകാം. പക്ഷേ, ഏതെങ്കിലും വിധത്തില്‍ അവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ അതില്‍ അഭിമാനിക്കുന്നു' റിവാബ പറഞ്ഞു.

Ravindra Jadeja's wife Rivaba celebrates birthday by donating eyes, New Delhi, Birthday Celebration, instagram, Controversy, Sports, Cricket, National, News.

'ഇപ്പോള്‍ എന്റെ ഉള്ളില്‍ അലയടിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. എന്നെ സംബന്ധിച്ച് വളരെയധികം സമാധാനം നല്‍കുന്ന, സംതൃപ്തി നല്‍കുന്ന നിമിഷമാണിത്. നമ്മുടെയൊക്കെ മരണം ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്രദമാകുന്നതിന് ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു' കണ്ണുകള്‍ ദാനം ചെയ്യാനുള്ള തീരുമാനം പരസ്യമാക്കി റിവാബ പറഞ്ഞു.

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസുകാരിയുമായി വാക്‌പോരില്‍ ഏര്‍പ്പെട്ട് വിവാദ നായികയായ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഇപ്പോള്‍ ഈ ഒരു സല്‍കൃത്യത്തിന്റെ പേരില്‍ ആരാധകരുടെ കയ്യടി നേടുകയാണ്.

കഴിഞ്ഞ വര്‍ഷം റിവാബ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. അതിനു മുന്‍പ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ കര്‍ണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി ഇവരെ നിയമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

കാര്‍ യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ വഴിതടഞ്ഞ വനിതാ പൊലീസിനോട് കയര്‍ത്ത് റിവാബ സോളങ്കി ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയത് കഴിഞ്ഞ മാസമാണ്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ജഡേജയും റിവാബയും ഇവരുടെ ചില സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യുമ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന് വനിതാ പൊലീസുകാരി സൊനാല്‍ ഗോസായി വഴിതടഞ്ഞത്.

ഈ സമയത്ത് കാര്‍ ഓടിച്ചിരുന്ന ജഡേജ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍, റിവാബയ്ക്ക് മാസ്‌ക് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ചശേഷം യാത്ര തുടരാന്‍ കോണ്‍സ്റ്റബിള്‍ നിര്‍ദേശിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാക്‌പോരിനെ തുടര്‍ന്ന് രക്തസമ്മര്‍ദം ഉയര്‍ന്ന വനിതാ കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംബവത്തിനുശേഷം റിവാബയ്ക്ക് നേരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Keywords: Ravindra Jadeja's wife Rivaba celebrates birthday by donating eyes, New Delhi, Birthday Celebration, Instagram, Controversy, Sports, Cricket, National, News.

Post a Comment