Follow KVARTHA on Google news Follow Us!
ad

'ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ'; ഒരിക്കലും ഇത്രയും ശാന്തത തോന്നിയിട്ടില്ല; ഐപിഎല്‍ കിരീടത്തിലേക്കു നോട്ടമിട്ട് കോലിയും സംഘവും

'ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ', സീസണിലേക്കു Dubai, News, IPL, Cricket, Sports, Virat Kohli, Gulf, World,
ദുബൈ: (www.kvartha.com 08.09.2020)  'ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ', സീസണിലേക്കു കടക്കുമ്പോള്‍ തനിക്ക് ഒരിക്കലും ഇത്രയും ശാന്തത തോന്നിയിട്ടില്ല, ഐപിഎല്‍ കിരീടത്തിലേക്കു നോട്ടമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ക്യാപ്റ്റന്‍ വിരാട് കോലിയും സംഘവും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണ്‍ തുടങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷയും ആശങ്കയും പങ്കുവയ്ക്കുകയാണു ക്യാപ്റ്റന്‍ കോലി.

2016ല്‍ കോലിയുടെ ടീം റണ്ണറപ്പായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം എട്ടു ടീമുകളുടെ പട്ടികയില്‍ താഴെയായതിന്റെ ക്ഷീണം മാറ്റാനുറച്ച് തന്നെയാണ് സംഘം ഇത്തവണ കളത്തിലിറങ്ങുന്നത്. ഐപിഎല്‍ കിരീടത്തിലേക്കു നോട്ടമിട്ടാണു കോലിയുടെയും സംഘത്തിന്റെയും വരവ്.

Never Felt So Calm, Says Virat Kohli Ahead Of RCB’s Campaign For Elusive Title, Dubai, News, IPL, Cricket, Sports, Virat Kohli, Gulf, World

ലോകത്തെ പ്രമുഖ ഏകദിന ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് തുടങ്ങിയ വമ്പന്മാരുമായി കളത്തില്‍ ഇറങ്ങുമ്പോള്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നാണു ടീമിന്റെ പ്രതീക്ഷ. 'ഒരു സീസണിലേക്കു കടക്കുന്നതിന് മുമ്പ് എനിക്ക് ഇത്ര ശാന്തത തോന്നിയിട്ടില്ല. അദ്ദേഹം (ഡിവില്ലിയേഴ്‌സ്) വളരെ വ്യത്യസ്തമായ സ്ഥലത്തു നിന്നാണു വരുന്നത്. അദ്ദേഹം ജീവിതം ആസ്വദിക്കുന്നു, എന്നത്തേയും പോലെ വളരെ ശാന്തനും ഫിറ്റുമാണ്. ഐപിഎല്‍ സാഹചര്യമെടുക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്തുലിതവും മികച്ചതുമായ സ്ഥലത്താണുള്ളതെന്നു തോന്നുന്നു.' കോലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് വളരെയധികം വിദഗ്ധരായ കളിക്കാരുണ്ട്. ആളുകള്‍ക്ക് നല്ല പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ മുന്‍കാല സംഭവങ്ങളുടെ വിഴുപ്പ് പേറാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യാന്തര ക്രിക്കറ്റ് കളിച്ചു പരിചയമുള്ളയാളാണ് ആരോണ്‍ ഫിഞ്ച്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ക്രിസ് മോറിസും ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പും സംഘത്തിലുണ്ട്. ഇവരെല്ലാം മികച്ച കളി പുറത്തെടുക്കുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിലെ സാധാരണ ഹോം, എവേ രീതിയിലല്ല ദുബൈയിലെ കളികള്‍. സ്ഥിതിഗതികള്‍ മാറുകയാണ്. ഹോം ഗ്രൗണ്ടിലെ മുന്‍തൂക്കമെന്നത് ഇത്തവണയില്ല. ഞങ്ങള്‍ പരിശീലിക്കുകയാണ്, ശാന്തതയോടെ' എന്നും കോലി വ്യക്തമാക്കി.

Keywords: Never Felt So Calm, Says Virat Kohli Ahead Of RCB’s Campaign For Elusive Title, Dubai, News, IPL, Cricket, Sports, Virat Kohli, Gulf, World.

Post a Comment