Follow KVARTHA on Google news Follow Us!
ad

റിയ ചക്രബര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി; ബോംബെ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ച് എന്‍ സി ബി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുMumbai,High Court,Actress,Arrested,Report,Allegation,Bail,Trending,National,Cinema,News,
മുംബൈ: (www.kvartha.com 29.09.2020) സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു. സുശാന്ത് സിങ് രാജ്പുത്ത് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നുവെന്നും എന്‍ സി ബി കോടതിയെ ധരിപ്പിച്ചു.

ഈ വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കുന്നതിനൊപ്പം സുശാന്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്നും റിയയുടെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് എന്‍സിബി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. അറിഞ്ഞു കൊണ്ടു തന്നെ സുശാന്ത് സിംഗിനായി വീട്ടില്‍ മയക്കുമരുന്ന് വാങ്ങി സൂക്ഷിക്കാന്‍ റിയ അനുവദിച്ചിരുന്നതായും പറയുന്നു. 



മയക്കുമരുന്ന് കടത്താന്‍ റിയ പണം മുടക്കിയതിന്റെ മതിയായ തെളിവുകള്‍ ഉണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. വാട്സ്ആപ്പ് ചാറ്റ്, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്‌ക്ക്, മൊബൈല്‍ എന്നിവയില്‍ നിന്നും കണ്ടെടുത്ത വിവരങ്ങള്‍ തുടങ്ങി അനേകം ഇലക്ട്രോണിക് തെളിവുകളും കൈവശമുണ്ടെന്നും എന്‍ സി ബി അറിയിച്ചു. മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിന് ഇത് മതിയായ തെളിവായി മാറുന്നുണ്ട്. മയക്കുമരുന്ന് വാങ്ങാനായി തന്റെ ക്രെഡിറ്റ് കാര്‍ഡ്, ക്യാഷ് പേമെന്റ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തി എന്നും നടി പറഞ്ഞിട്ടുണ്ട്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂജ് കേശ്വാനിയുമായി റിയയ്ക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും എന്‍സിബി സമര്‍ഥിച്ചു. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിക്ക് എതിരെയും സമാനമായ ആരോപണങ്ങളാണ് എന്‍സിബി ഉന്നയിച്ചത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ തുടങ്ങിയ അന്വേഷണം ബോളിവുഡിലെ ലഹരിമരുന്നുകേസായി വഴി തെറ്റിയിരിക്കുകയാണെന്നു നടന്റെ കുടുംബം ആരോപണം ഉയര്‍ത്തുമ്പോഴാണ് എന്‍സിബി റിയയ്ക്ക് എതിരെ കുരുക്ക് മുറുക്കുന്നത്. ലഹരി ഇടപാടില്‍ ബന്ധമുള്ള അഭിനേതാക്കളും നിര്‍മാതാക്കളുമായ ഏഴു പേരുടെ പട്ടിക നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തയാറാക്കിയിരുന്നു.

അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം ഇവര്‍ക്ക് സമന്‍സ് അയച്ചേക്കും. ലഹരിക്കേസില്‍ മുന്‍നിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമാകും. നടിമാരുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും നീക്കമുണ്ട്. നാലു പേരെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

Keywords: NCB case against Rhea Chakraborty in HC: She bought drugs for Sushant Rajput, hid his habit, Mumbai,High Court,Actress,Arrested,Report,Allegation,Bail,Trending,National,Cinema,News.

Post a Comment