Follow KVARTHA on Google news Follow Us!
ad

ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി ഹര്‍ഭജന്‍ സിങ്ങും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി; പിന്‍മാറ്റം 'വ്യക്തിപരമായ അസൗകര്യം' ചൂണ്ടിക്കാട്ടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13-ാം സീസണിന് തയാറെടുക്കുന്നNew Delhi, News, Cricket, Sports, IPL, Trending, Harbhajan Singh, NDTV, Report, National,
ന്യൂഡെല്‍ഹി: (www.kvartha.com 04.09.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13-ാം സീസണിന് തയാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. 'വ്യക്തിപരമായ അസൗകര്യം' ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്റെ പിന്‍മാറ്റം. ടീമംഗങ്ങള്‍ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഹര്‍ഭജന്‍ ഇത്തവണ ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് താരം പിന്‍മാറിയതായി 'എന്‍ഡിടിവി' റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയിലെത്തി ക്വാറന്റൈനില്‍ പ്രവേശിച്ച ചെന്നൈ സംഘത്തിലെ 13 പേര്‍ക്കാണ് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ മറ്റ് താരങ്ങള്‍ക്കെല്ലാം മൂന്നാം റൗണ്ട് പരിശോധനയിലും ഫലം നെഗറ്റീവായെന്ന് സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു. മുന്‍പ് കോവിഡ് സ്ഥിരീകരിച്ച 13 പേര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ കാലയളവ് തീരുമ്പോള്‍ ഇരട്ട പരിശോധന നടത്തിയശേഷമാകും ടീമിനൊപ്പം ചേരാന്‍ അനുവദിക്കുക.

Harbhajan Singh pulls out of IPL due to 'personal reasons', New Delhi, News, Cricket, Sports, IPL, Trending, Harbhajan Singh, NDTV, Report, National

സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ ഹര്‍ഭജനേപ്പോലൊരു പരിചയസമ്പന്നനായ സ്പിന്നറുടെ അഭാവം ചെന്നൈയെ തിരിച്ചടിക്കാനാണ് സാധ്യത. ഹര്‍ഭജന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍, ന്യൂസീലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍, ഇന്ത്യന്‍ താരം പിയൂഷ് ചാവ്ല എന്നിവരാകും ചെന്നൈയുടെ സ്പിന്‍ മുഖങ്ങള്‍.

ചെന്നൈയുടെ തന്നെ വെറ്ററന്‍ താരം സുരേഷ് റെയ്‌നയും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ സീസണില്‍ കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിനായി യുഎഇയിലെത്തി ആറു ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയ ശേഷമാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു പരിചയസമ്പന്നനായ താരം കൂടി പിന്‍മാറുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനു മുന്നോടിയായി സിഎസ്‌കെ മാനേജ്‌മെന്റ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ ക്യാംപിലും 40കാരനായ ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് യുഎഇയിലേക്ക് പോയ ടീമിനൊപ്പവും അദ്ദേഹം ചേര്‍ന്നില്ല. യുഎഇ യാത്ര പലകുറി മാറ്റിവച്ച ശേഷമാണ് ഇപ്പോള്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതായി അറിയിച്ചത്.

അതിനിടെ, മൂന്നാം റൗണ്ട് പരിശോധനയിലും കോവിഡ് ഫലം നെഗറ്റീവായതോടെ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം വെള്ളിയാഴ്ച മുതല്‍ പരിശീലനം ആരംഭിക്കും. അതേസമയം, കോവിഡ് സ്ഥിരീകരിച്ച ദീപക് ചാഹര്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ക്വാറന്റൈനില്‍ തുടരും. ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് ഈ മാസം 19ന് സീസണിലെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ്.

Keywords: Harbhajan Singh pulls out of IPL due to 'personal reasons', New Delhi, News, Cricket, Sports, IPL, Trending, Harbhajan Singh, NDTV, Report, National.

Post a Comment