Follow KVARTHA on Google news Follow Us!
ad

ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായിchennai, News, Cheating, Harbhajan Singh, Complaint, Police, Probe, Media, Report, Cricket, Sports, National,
ചെന്നൈ: (www.kvartha.com 10.09.2020) ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. പരാതി നല്‍കിയതിനു പിന്നാലെ ബിസിനസുകാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ഒരു സുഹൃത്ത് വഴിയാണ് താന്‍ ജി മഹേഷ് എന്ന ബിസിനസുകാരനെ പരിചയപ്പെടുന്നതെന്നും 2015ല്‍ ഇയാള്‍ക്ക് താന്‍ പണം കടമായി നല്‍കിയെന്നും 40കാരനായ ഹര്‍ഭജന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ചെന്നൈയിലെ ഉത്തണ്ടിയിലെ ജുഹു ബീച്ച് റോഡിലാണ് മഹേഷ് താമസിക്കുന്നത്.

എന്നാല്‍ പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ചെന്നൈ സ്വദേശിയായ മഹേഷ് ഹര്‍ഭജന് നല്‍കിയ 25 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ഭജന്‍ ചെന്നൈ പൊലീസ് കമ്മീഷണറെ സമീപിക്കുകയും മഹേഷിനും മറ്റു ചിലര്‍ക്കുമെതിരെ പരാതി നല്‍കുകയുമായിരുന്നു.

Harbhajan Singh files case after Chennai businessman dupes him of Rs 4 crore, chennai, News, Cheating, Harbhajan Singh, Complaint, Police, Probe, Media, Report, Cricket, Sports, National

പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മഹേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തലമ്പൂരിലെ തന്റെ സ്വത്ത് പണയംവച്ചാണ് ഹര്‍ഭജനില്‍നിന്ന് പണം കടമെടുത്തതെന്നാണു മഹേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഹര്‍ഭജന്റെ പേരിലാണ്. ഹര്‍ഭജന് നല്‍കാനുള്ള പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതായും ഇയാള്‍ വ്യക്തമാക്കുന്നു.

ദുബൈയില്‍ നടക്കുന്ന 2020 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനായി കളിക്കാനിരുന്ന ഹര്‍ഭജന്‍ സിങ് പിന്നീട് ടീമില്‍നിന്നു സ്വമേധയാ പുറത്തുപോകുന്നതായി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നാണു താരം അറിയിച്ചത്. എന്നാല്‍ താരത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

Keywords: Harbhajan Singh files case after Chennai businessman dupes him of Rs 4 crore, chennai, News, Cheating, Harbhajan Singh, Complaint, Police, Probe, Media, Report, Cricket, Sports, National.

Post a Comment