Follow KVARTHA on Google news Follow Us!
ad

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; കേരളത്തിന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു

New Delhi,News,Politics,Election,Election Commission,Cancelled,Assembly Election,National,
ന്യൂഡെല്‍ഹി: (www.kvartha.com 29.09.2020) കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കേരളത്തിന്റെ നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യവും കണക്കിലെടുത്തിരുന്നു. കേരളത്തിന് പുറമെ മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷന്‍ ഓഫിസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 



നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറം മീണ പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ച തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെയിലാണ് കോവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ വേര്‍പാടും കോവിഡ് എത്തുന്നതിന് മുന്‍പായിരുന്നു. 2021 മേയ് 25നാണു പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുക.

Keywords: Election Commission cancels Kuttanad, Chavara by elections, New Delhi,News,Politics,Election,Election Commission,Cancelled,Assembly Election,National.

Post a Comment