Follow KVARTHA on Google news Follow Us!
ad

ഭിന്നശേഷിക്കാരിയായ അമ്മയെ ഉപദ്രവിച്ച മകനെ പിതാവ് വടി കൊണ്ട് അടിച്ച് കൊന്നു; ആരുമറിയാതെ മൃതദേഹം കത്തിക്കാനുള്ള ശ്രമത്തിനിടെ പ്രതി പോലീസ് പിടിയില്‍

Mother, Son, Death, Police, Case against father for death of son #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
ദാല്‍തോന്‍ഗഞ്ച് (ജാര്‍ഖണ്ഡ്): (www.kvartha.com 29.09.2020) ഭിന്നശേഷിക്കാരിയായ അമ്മയെ ഉപദ്രവിച്ച മകനെ പിതാവ് വടി കൊണ്ട് അടിച്ച് കൊന്നു. സംഭവത്തില്‍ പിതാവായ മഹേശ്വര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സകേന്ദ്ര സിംഗ് ഖെര്‍വാര്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. 

കൊല്ലപ്പെട്ട യുവാവിന്റെ പകുതി കത്തി കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി ബിശ്രാംപുര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഖുമ കിസ്‌കു പറഞ്ഞു. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മകനെ വടി കൊണ്ട് അടിച്ചതെന്നും സംഭവ സ്ഥലത്തുവെച്ച് തന്നെ മകന്‍ മരിച്ചെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. 

News, National, India, Case, Crime, Father, Mother, Son, Death, Police, Case against father for death of son


ആരുമറിയാതെ മൃതദേഹം കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് എത്തിയത്. നാട്ടുകാരനാണ് പോലീസില്‍ വിവരം നല്‍കിയത്. കൊല്ലപ്പെട്ട മകന്‍ മദ്യപിച്ചെത്തി വീട്ടുകാരെ ഉപദ്രവിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Keywords: News, National, India, Case, Crime, Father, Mother, Son, Death, Police, Case against father for death of son

Post a Comment