Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി ശക്തികേന്ദ്രത്തിലെ നിര്‍മാണത്തിനിടെ പൊട്ടിത്തെറി: കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം വീണ്ടും തിളയ്ക്കുന്നു

കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന Thalassery, News, Bomb Blast, District Collector, Meeting, Injured, hospital, Treatment, Politics, Allegation, Kerala,
തലശേരി: (www.kvartha.com 04.09.2020) കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിന്റെ മഷിയുണങ്ങും മുന്‍പെ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടു പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും കോണ്‍ഗ്രസും.

കതിരൂര്‍ പൊന്ന്യം ചൂള നരി വയലില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം സിപിഎം അക്രമരാഷ്ട്രീയം കൈയ്യൊഴിയാന്‍ പോകുന്നില്ലെന്നതിന്റെ തെളിവാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു. വ്യാഴാഴ്ച കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗ തീരുമാനങ്ങളുടെ മഷിയുണങ്ങുന്നതിന് മുന്‍പാണ് സിപിഎം ബോംബ് നിര്‍മാണത്തിനിറങ്ങിയത്.

Bomb politics is boiling again in Kannur, Thalassery, News, Bomb Blast, District Collector, Meeting, Injured, Hospital, Treatment, Politics, Allegation, Kerala

ഇതിനര്‍ത്ഥം സിപിഎം ഭരണകക്ഷിയെന്ന നിലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണെന്നും കൃഷ്ണദാസ് ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്നും നരി വയലില്‍ ഉഗ്രസ്‌ഫോടനത്തോടെ സ്റ്റീല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. പൊന്നും ചുള നരി വയലില്‍ തല്‍ക്കാലിക ഷെഡ് കെട്ടിയായിരുന്നു ബോംബ് നിര്‍മാണം.

Bomb politics is boiling again in Kannur, Thalassery, News, Bomb Blast, District Collector, Meeting, Injured, Hospital, Treatment, Politics, Allegation, Kerala

പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബു സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. തലശേരി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Keywords: Bomb politics is boiling again in Kannur, Thalassery, News, Bomb Blast, District Collector, Meeting, Injured, Hospital, Treatment, Politics, Allegation, Kerala.

Post a Comment