Follow KVARTHA on Google news Follow Us!
ad

'മകനെതിരായ അപ്പന്റെ ശാസനയായി' കണ്ടാല്‍ മതി; തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ടീം ഉടമ എന്‍ ശ്രീനിവാസനെ ന്യായീകരിച്ച് റെയ്‌ന

അതിനെ 'മകനെതിരായ അപ്പന്റെ ശാസനയായി' കണ്ടാല്‍ മതി, തനിക്കെതിരെNew Delhi, Sports, Cricket, Message, Criticism, Suresh
ന്യൂഡെല്‍ഹി: (www.kvartha.com 02.09.2020) അതിനെ 'മകനെതിരായ അപ്പന്റെ ശാസനയായി' കണ്ടാല്‍ മതി, തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ടീം ഉടമ എന്‍ ശ്രീനിവാസനെ ന്യായീകരിച്ച് സുരേഷ് റെയ്‌ന രംഗത്ത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) ആഗസ്ത് 21 ന് യുഎഇയിലെത്തുകയും ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും നാട്ടിലേക്കു മടങ്ങുകയും ചെയ്തതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് റെയ്‌നയ്‌ക്കെതിരെ ടീം ഉടമ എന്‍ ശ്രീനിവാസന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

താന്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണങ്ങളെന്തെന്ന് മനസ്സിലാക്കാതെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കിയതാണെന്ന് റെയ്‌ന വ്യക്തമാക്കി. അദ്ദേഹം പറഞ്ഞ വാക്കുകള്‍, 'മകനെതിരായ അപ്പന്റെ ശാസനയായി' കണ്ടാല്‍ മതിയെന്നും റെയ്‌ന വിശദീകരിച്ചു.



ചെന്നൈ സൂപ്പര്‍ കിങ്‌സുമായും ക്യാപ്റ്റന്‍ എം എസ് ധോണിയുമായും ഉരസിയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതെന്ന അഭ്യൂഹങ്ങള്‍ ശരിവച്ചാണ് കഴിഞ്ഞ ദിവസം 'ഔട്ട്‌ലുക്ക്' മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ റെയ്നയെ വിമര്‍ശിച്ചത്. ഐപിഎല്‍ സീസണിനിടെ നാട്ടിലേക്ക് മടങ്ങിയതു മൂലം റെയ്‌നയ്ക്കുണ്ടാകാന്‍ പോകുന്ന നഷ്ടങ്ങള്‍ കണ്ടറിയണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞ ശ്രീനിവാസന്‍, തൊട്ടടുത്ത ദിവസം നിലപാട് മയപ്പെടുത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നായിരുന്നു ശ്രീനിവാസന്റെ പുതിയ പ്രസ്താവന. ഇതിനു പിന്നാലെയാണ് റെയ്‌നയുടെ വിശദീകരണം എത്തുന്നത്.

ക്രിക്കറ്റ് വെബ്‌സൈറ്റായ 'ക്രിക്ബസി'നു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വിമര്‍ശനങ്ങളോട് റെയ്‌ന പ്രതികരിച്ചത്.

'ഞാന്‍ പിതാവിനേപ്പോലെ കാണുന്ന വ്യക്തിയാണ് അദ്ദേഹം. എക്കാലവും എനിക്കൊപ്പം ഉറച്ചു നിന്നിട്ടുള്ളയാളുമാണ്. എന്റെ ഹൃദയത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. എന്നെ ഏറ്റവും ഇളയ മകനേപ്പോലെയാണ് അദ്ദേഹം കാണുന്നത്. അദ്ദേഹം നടത്തിയെന്ന് പറയുന്ന വിമര്‍ശനങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നതാണെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്' എന്ന് റെയ്‌ന വിശദീകരിച്ചു.

'പിതാവിന് സ്വന്തം മകനെ ശാസിക്കാന്‍ അധികാരമില്ലേ? അതിനെ അങ്ങനെ കണ്ടാല്‍ മതി. ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ കാരണം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. ആ സമയത്ത് പറഞ്ഞ കാര്യങ്ങളാണ് വിവാദങ്ങളാക്കി അവതരിപ്പിക്കുന്നത്. എന്റെ നാട്ടിലേക്കുള്ള മടക്കത്തിന്റെ കാരണം അദ്ദേഹത്തിന് ഇപ്പോള്‍ കൃത്യമായി അറിയാം. 

അതിനുശേഷം അദ്ദേഹം എനിക്ക് വ്യക്തിപരമായി സന്ദേശം അയച്ചിരുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ വിശദമായിത്തന്നെ സംസാരിച്ചു. എല്ലാം പരിഹരിച്ച് വീണ്ടും ഒന്നിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' റെയ്‌ന പറഞ്ഞു.

Keywords: 'A father can scold his son' - Suresh Raina reacts to CSK owner N Srinivasan's comments on him, New Delhi, News, Sports, Cricket, Message, Criticism, Suresh Raina, CSK owner N Srinivasan, Trending, National.

Post a Comment