Follow KVARTHA on Google news Follow Us!
ad

ബാര്‍സ വിടുന്നു; കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച് ക്ലബ് മാനേജ്‌മെന്റിന് മെസ്സി കത്ത് നല്‍കി

പ്രിയപ്പെട്ട താരം Lionel Messi, Player, Lionel Messi tells Barcelona club he wants to leave the club #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  
ബാര്‍സിലോന:(www.kvartha.com 26.08.2020) ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടാന്‍ ടീം മാനേജ്‌മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അടുത്ത ജൂലൈ വരെ ക്ലബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസ്സി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. പക്ഷേ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസ്സി ഉപയോഗിക്കുകയാണെന്നും പറയുന്നു. 

: News, World, Sports, Football, Lionel Messi, Player, Lionel Messi tells Barcelona club he wants to leave the club

എന്നാല്‍ ഈ നിബന്ധനയുടെ കാലാവധി ജൂണില്‍ അവസാനിച്ചതായാണ് ക്ലബ് വൃത്തങ്ങള്‍ പറയുന്നത്. കരാര്‍ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കില്‍ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാര്‍സയ്ക്കു നല്‍കണമെന്നും കരാറിലുണ്ട്. സാധാരണഗതിയില്‍ മെസ്സി അടുത്തതായി പോകുന്ന ക്ലബ് ആണ് ഇതു നല്‍കേണ്ടി വരിക. വാര്‍ത്തകള്‍ക്കു പിന്നാലെ മുന്‍ ബാര്‍സിലോന ക്യാപ്റ്റന്‍ കാര്‍ലോസ് പ്യുയോള്‍ മെസ്സിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു.

മെസ്സി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ എങ്ങോട്ടു പോകുമെന്ന അഭ്യൂഹങ്ങളും സജീവമായി. മെസ്സിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാധ്യതകളില്‍ മുന്നില്‍. മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണു മറ്റൊരു ക്ലബ്.

മെസ്സി കത്തുനല്‍കിയതിനു പിന്നാലെ ബാര്‍സിലോന ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.

Keywords: News, World, Sports, Football, Lionel Messi, Player, Lionel Messi tells Barcelona club he wants to leave the club

Post a Comment