Follow KVARTHA on Google news Follow Us!
ad

സിക്സര്‍ അടിച്ചത് കുറച്ച് കടന്നുപോയോന്ന് ഒരു സംശയം; കെവിന്‍ ഒബ്രീന്‍ പറത്തിയ പടുകൂറ്റന്‍ സിക്സര്‍ പതിച്ച് സ്റ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന താരത്തിന്റെ കാറിന്റെ ചില്ല് തകര്‍ന്നു

സിക്‌സര്‍ അടിച്ചത് കുറച്ച് കടന്നുപോയോന്ന് ഒരു സംശയം London, Cricket, Sports, Car, World.
സിക്‌സര്‍ അടിച്ചത് കുറച്ച് കടന്നുപോയോന്ന് ഒരു സംശയം; ആഭ്യന്തര മത്സരത്തിനിടെ കെവിന്‍ ഒബ്രീന്‍ പറത്തിയ പടുകൂറ്റന്‍ സിക്‌സര്‍ പതിച്ച് സ്റ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന താരത്തിന്റെ കാറിന്റെ ചില്ല് തകര്‍ന്നു

ഡബ്ലിന്‍: (www.kvartha.com 28.08.2020)
സിക്‌സര്‍ അടിച്ചത് കുറച്ച് കടന്നുപോയോന്ന് ഒരു സംശയം. ആഭ്യന്തര മത്സരത്തിനിടെ കെവിന്‍ ഒബ്രീന്‍ പറത്തിയ പടുകൂറ്റന്‍ സിക്‌സര്‍ പതിച്ച് സ്റ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന താരത്തിന്റെ കാറിന്റെ ചില്ല് തകര്‍ന്നു. അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രീന്‍ ഡബ്ലിനില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെ പറത്തിയ പടുകൂറ്റന്‍ സിക്‌സര്‍ പതിച്ചാണ് സ്റ്റേഡിയത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ തന്നെ കാറിന്റെ ചില്ല് തകര്‍ന്നത്. വ്യാഴാഴ്ചയാണ് സംഭവം.

അയര്‍ലന്‍ഡില്‍ നടക്കുന്ന പ്രൊവിന്‍ഷ്യല്‍ ട്വന്റി20 ട്രോഫിയില്‍ ലെയ്ന്‍സ്റ്റര്‍ ലൈറ്റ്‌നിങ്ങിന്റെ താരമാണ് കെവിന്‍ ഒബ്രീന്‍. മത്സരത്തില്‍ ലെയ്ന്‍സ്റ്റര്‍ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. അര്‍ധസെഞ്ച്വറി നേടിയ ഇന്നിങ്‌സിനിടെ പറത്തിയ എട്ടു സിക്‌സറുകളിലൊന്നാണ് ഗ്രൗണ്ടിനു വെളിയില്‍ പതിച്ച് അവിടെ നിര്‍ത്തിയിട്ടിരുന്ന ഒബ്രീന്റെ തന്നെ കാര്‍ തകര്‍ന്നത്.



മത്സരത്തിനിടെ സ്വന്തം സിക്‌സര്‍ പതിച്ച് തകര്‍ന്ന ഒബ്രീന്റെ കാറിന്റെ ചിത്രം അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത തവണ കാര്‍ കുറച്ചുകൂടി ദൂരെ പാര്‍ക്ക് ചെയ്യുമെന്ന് ഒബ്രീനും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലെയ്ന്‍സ്റ്റര്‍ ലൈറ്റ്‌നിങ്ങിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഒബ്രീനായിരുന്നു. സഹ ഓപ്പണര്‍ സ്റ്റീഫന്‍ ഡോണി, വണ്‍ഡൗണ്‍ ലോര്‍കന്‍ ടക്കര്‍ എന്നിവര്‍ ഓരോ റണ്ണെടുത്തും പിന്നാലെയെത്തിയ കുര്‍ട്ടിസ് കാംഫര്‍ നാലു റണ്‍സെടുത്തും പുറത്തായെങ്കിലും കെവിന്‍ ഒബ്രീന്റെ പ്രകടനം ലെയ്ന്‍സ്റ്ററിന് മുതല്‍ക്കൂട്ടായി.

വമ്പനടികള്‍ക്ക് പേരുകേട്ട ഒബ്രീന്‍ 37 പന്തില്‍ മൂന്നു ഫോറും എട്ടു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 82 റണ്‍സ്. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിലെ അവസാന പന്തിലാണ് ഒബ്രീന്‍ പുറത്തായത്. സഹതാരം സിമി സിങ് 25 പന്തില്‍ 25 റണ്‍സെടുത്ത് പിന്തുണ നല്‍കിയതോടെ ലെയ്ന്‍സ്റ്റര്‍ നേടിയത് 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ്. നോര്‍ത്ത് വെസ്റ്റ് വാരിയേഴ്‌സിന്റെ മറുപടി 12 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സില്‍ അവസാനിച്ചതോടെ മഴനിയമപ്രകാരം ലെയ്ന്‍സ്റ്ററിന്റെ വിജയം 24 റണ്‍സിന്!

രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞന്‍ രാജ്യമാണെങ്കിലും അയര്‍ലന്‍ഡ് നിരയിലെ പ്രമുഖ താരങ്ങളിലൊരാളായ ഈ മുപ്പത്തിയാറുകാരന്‍, 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ വെറും 50 പന്തില്‍ സെഞ്ച്വറി തികച്ച് ഞെട്ടിച്ചിട്ടുള്ള താരമാണ്. അന്ന് ഇംഗ്ലണ്ട് ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം ഒബ്രീന്റെ കരുത്തിലാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡ് മറികടന്നത്. ഇന്നും ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഒബ്രീന്റെ പേരിലാണ്.

ഈ മാസമാദ്യം അയര്‍ലന്‍ഡ് നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം ഏകദിനത്തില്‍ 329 റണ്‍സ് വിജയലക്ഷ്യം മറികടന്ന് അവര്‍ ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചിരുന്നു. അന്നും സമ്മര്‍ദ ഘട്ടത്തില്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ ഒബ്രീന്റെ പ്രകടനം നിര്‍ണായകമായി. 15 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 21 റണ്‍സടിച്ച ഒബ്രീനാണ് ഒരു പന്തു ബാക്കിനില്‍ക്കെ ടീമിനെ വിജയതീരമണച്ചത്.

Keywords: Ireland's Kevin O'Brien smashes own car window with monster, London, Cricket, Sports, Car, World.

Post a Comment