Follow KVARTHA on Google news Follow Us!
ad

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമത്തെ താരത്തിനും കോവിഡ്

യു എ ഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി തയാറെടുക്കുന്നDubai, News, Cricket, IPL, Sports, Covid-19, Trending, Gulf, World.
ദുബൈ: (www.kvartha.com 29.08.2020) യു എ ഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി തയാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമതൊരു താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. പേസ് ബോളര്‍ ദീപക് ചാഹറിനു പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നുള്ള യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്കു പുറമെ ചെന്നൈ സംഘത്തില്‍പ്പെട്ട വേറെ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ, സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ 13-ാം സീസണില്‍ ചെന്നൈയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കയാണ്. സെപ്റ്റംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആഗസ്ത് 21 നാണ് സംഘം ഐ പി എല്‍ മത്സരങ്ങള്‍ക്കായി യു എ ഇയില്‍ എത്തിയത്. ഇന്ത്യയിലെ കൊറോണ വ്യാപനം കണക്കിലെടുത്താണ് മത്സരം യു എ ഇലേക്ക് മാറ്റിയത്.

IPL 2020: CSK's Ruturaj Gaikwad tests positive for COVID-19, Dubai, News, Cricket, IPL, Sports, Covid-19, Trending, Gulf, World.

ദീപക് ചാഹറിന് കോവിഡ് സ്ഥിരീകരിക്കുകയും സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് ടീമിലെ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചത്. ചാഹര്‍ ഉള്‍പ്പെടെ സംഘത്തില്‍പ്പെട്ട 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ ക്വാറന്റൈന്‍ കാലയളവ് സെപ്റ്റംബര്‍ ഒന്നുവരെ നീട്ടാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ റുതുരാജും ഐസൊലേഷനിലേക്ക് മാറി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ യുവതാരത്തിന് യുഎഇയിലെത്തിയശേഷം ചട്ടപ്രകാരം നടത്തിയ നാലാമത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ താരലേലത്തില്‍ ടീമിലെത്തിയ റുതുരാജ് ഇനിയും ചെന്നൈ ജഴ്‌സിയില്‍ അരങ്ങേറിയിട്ടില്ല. ആഭ്യന്തര തലത്തില്‍ കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് റുതുരാജിന് ചെന്നൈ ടീമില്‍ അവസരം നേടിക്കൊടുത്തത്.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ബിസിസിഐ തയാറാക്കിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. ക്വാറന്റൈന്‍ 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ പരിശോധന നടത്തും. പിന്നീട് 13-ാം ദിവസവും 14-ാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 14 മണിക്കൂറിനിടെ രണ്ടു പരിശോധനകളില്‍ കോവിഡ് ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ അനുവദിക്കൂ.

Keywords: IPL 2020: CSK's Ruturaj Gaikwad tests positive for COVID-19, Dubai, News, Cricket, IPL, Sports, Covid-19, Trending, Gulf, World.

Post a Comment