Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,00,000 ലക്ഷം കടന്നിട്ടും ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ലക്ഷദ്വീപ്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നിട്ടും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ #കോവിഡ് #ലക്ഷദ്വീപ് #പ്രതിരോധം India's Covid number cros
തിരുവനന്തപുരം:(www.kvartha.com 01.08.2020)  രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നിട്ടും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ഇതുവരെ ഒരാള്‍ക്ക് പോലും രോഗം പിടിപെട്ടിട്ടില്ല എന്നത് മാതൃകയാകുന്നു. രാജ്യത്തെ ഏക ഗ്രീന്‍ സോണും ലക്ഷദീപാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പുറത്തുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് രോഗബാധ തടഞ്ഞതെന്ന് ലക്ഷ്വദീപിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ.കെ ഷംസുദ്ദീന്‍ പറഞ്ഞു. രോഗം സ്വീകരീകരിക്കാത്തതിനാല്‍ പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കിയിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ഏതെങ്കിലുമൊരു ആശുപത്രി അതിനായി മാറ്റുമെന്നും ഡോ. കെ.ഷംസുദ്ദീന്‍ പറഞ്ഞു.

India's Covid number crosses 15 lakh; but no single positive case report from Lakshadweep, Covid19, Lakshadweep, Agathi, Minicoy, Kavaratti, Union Government, Dr. S. Sundhara Vadivelu, Dr. K. Shamsudeen, Quarantine, Kochi

വളരെ കുറച്ച് ആശുപത്രികളുള്ള ഇവിടെ പ്രവേശന നിയന്ത്രണമല്ലാതെ മറ്റ് മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറഞ്ഞു. ലക്ഷ്വദീപിന്റെ മൂന്ന് ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ കൊച്ചിയിലാണ്. പരിശോധന നെഗറ്റീവ് ആയാല്‍ മാത്രമേ ലക്ഷദ്വീപിലേക്ക് യാത്രാ അനുമതി ലഭിക്കൂ. നാട്ടിലെത്തിയാല്‍ രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. 36 ദ്വീപുകളാണ് ലക്ഷദ്വീപില്‍ ഉള്ളത്. അതില്‍ 10 ഇടത്തേ ജനവാസമുള്ളൂ. 64,473 ആണ് ജനസംഖ്യ. ദ്വീപുകളിലുള്ളവരുടെ സ്രവം കവറത്തി, അഗത്തി ദ്വീപുകളിലെ ലാബുകളില്‍ എത്തിച്ച് പരിശോധന നടത്തും. ഇതുവരെ 61 പേരുടെ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും ഡോ.എസ് സുന്ദരവടിവേലു പറഞ്ഞു.

കൃത്തമായ പരിശോധനയും കര്‍ശന പ്രവേശന നിയന്ത്രണവും ക്വാറന്റീനും ആണ് ദ്വീപുലുള്ളത്. രോഗവ്യാപനം സ്ഥിരീകരിക്കാത്തതിനാല്‍ സ്‌കൂളുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ലക്ഷദ്വീപുകാര്‍ എല്ലാത്തിനും ആശ്രയിക്കുന്നത് കൊച്ചിയെയാണ്. ദ്വീപില്‍ കോവിഡ് ബാധിച്ചാല്‍ പിടിച്ചുനിര്‍ത്താന്‍ പ്രയാസമാണെന്ന് അറിയാവുന്നത് കൊണ്ടാണ് ആദ്യമേ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും എടുത്തതെന്നും ഡോ. കെ.ഷംസുദ്ദീന്‍ പറഞ്ഞു. പുറത്തുള്ളവര്‍ക്ക് ദ്വീപിലേക്ക് വരണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത് ഏര്‍പ്പെടുത്തിയത്. കപ്പലില്‍ വരുന്നവര്‍ക്ക് ഫെബ്രുവരി മുതലും വിമാന യാത്രക്കാര്‍ക്ക് ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതലും കൊച്ചിയില്‍ കര്‍ശന പരിശോധന നടത്തിവരുന്നു. അഗത്തിയിലെ വിമാനത്താവളത്തില്‍ ഫെബ്രുവരി മുതല്‍ പരിശോധന തുടങ്ങി.

ലക്ഷദ്വീപിലേക്ക് വരണമെന്നുള്ളവര്‍ ഗസ്റ്റ്ഹൗസില്‍ ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയണം. കൊച്ചിയില്‍ രണ്ട് ഹോട്ടലുകള്‍ അതിനായി വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തണം. ശേഷം അഗത്തി വിമാനത്താവളത്തിലെത്തണം. അവിടുത്തെ പരിശോധനകള്‍ക്ക് ശേഷം 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. ദ്വീപിലെ ആശുപത്രികളില്‍ ആകെ 100 കിടക്കകളാണുള്ളത്. മെഡിക്കല്‍ കോളജോ, സ്വകാര്യ ആശുപത്രികളോ ഇല്ല. അമിനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ 30 കിടക്കകള്‍ വീതമുള്ള മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുണ്ട്. കടമത്ത്, കല്‍പ്പേനി, കില്‍ത്താന്‍, ചെത്ലത്ത്? എന്നിവിടങ്ങളിലായി 10 കിടക്കകള്‍ വീതമുള്ള നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്.

Keywords: India's Covid number crosses 15 lakh; but no single positive case report from Lakshadweep, Covid19, Lakshadweep, Agathi, Minicoy, Kavaratti, Union Government, Dr. S. Sundhara Vadivelu, Dr. K. Shamsudeen, Quarantine, Kochi