Follow KVARTHA on Google news Follow Us!
ad

സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ പാക് താരങ്ങളുടെ ഈദ് ആഘോഷം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളുടെ പെരുമഴ

സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ പാക് താരങ്ങളുടെ London, News, Social Network, Photo, Criticism, Eid-Al-Fithr-2020, Pakistan, Cricket, Sports, World,
ലണ്ടന്‍: (www.kvartha.com 01.08.2020) സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ പാക് താരങ്ങളുടെ ഈദ് ആഘോഷം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളുടെ പെരുമഴ. കോവിഡ് മഹാമാരിക്കു ശേഷം ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ക്രിക്കറ്റ് പരമ്പരയ്ക്കു തയാറെടുക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ വെച്ച് ഈദ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ക്കാണ് വിമര്‍ശനം ഉയര്‍ന്നത്.

മൂന്ന് വീതം ടെസ്റ്റും ട്വന്റി20 മത്സരങ്ങളും കളിക്കുന്നതിനായി ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഉള്ളത്. ഓഗസ്റ്റ് അഞ്ചിന് ആദ്യ ടെസ്റ്റ് മത്സരത്തിനു തുടക്കമാകും. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ ഐസിസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഗ്രൗണ്ടിലും പുറത്തും പെരുമാറുക.

Fans bash Pakistan players for not wearing masks or maintaining social distancing during Eid al-Adha celebrations, London, News, Social Network, Photo, Criticism, Eid-Al-Fithr-2020, Pakistan, Cricket, Sports, World.

പരമ്പരയുടെ കാലയളവില്‍ താരങ്ങളെല്ലാം കര്‍ശന നിയന്ത്രണത്തിലായിരിക്കും. അതിനിടെയാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍വച്ച് പാകിസ്ഥാന്‍ താരങ്ങള്‍ നടത്തിയ ഈദ് ആഘോഷം. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈദ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ താരങ്ങളോ, ടീം സ്റ്റാഫുകളോ ആയിട്ടുള്ള ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

താരങ്ങള്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആരാധകര്‍ വിമര്‍ശനമുന്നയിച്ചു. ഇംഗ്ലണ്ടില്‍ എത്തിയതു മുതല്‍ താരങ്ങളും സ്റ്റാഫുകളും നിയന്ത്രണങ്ങള്‍ പാലിച്ചു ജീവിക്കുന്നതിനാല്‍ ആഘോഷ സമയത്ത് ഇളവുകള്‍ അനുവദിച്ചതായിരിക്കാമെന്നാണു കരുതുന്നത്. എങ്കിലും ആരാധകരില്‍ പലരും ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെത്തുന്നതിനു മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയ താരങ്ങള്‍ രോഗം മാറിയ ശേഷമാണ് ഇംഗ്ലണ്ടിലേക്കു തിരിച്ചത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മുതലെടുക്കുക എന്ന ലക്ഷ്യവുമായി പേസ് ബോളര്‍മാരുടെ വന്‍നിരയുമായാണ് പാകിസ്ഥാന്‍ കളിക്കാനൊരുങ്ങുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കില്ല.

Keywords: Fans bash Pakistan players for not wearing masks or maintaining social distancing during Eid al-Adha celebrations, London, News, Social Network, Photo, Criticism, Eid-Al-Fithr-2020, Pakistan, Cricket, Sports, World.