Follow KVARTHA on Google news Follow Us!
ad

ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന് പിഎംഎവൈയുടെ പേരില്‍ വ്യാജ പ്രചരണം

ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പിഎംഎ വൈ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരില്‍ ഒരു വ്യാജ പ്രചരണം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നടക്കുന്നു Thiruvananthapuram, News, Kerala, Fake, Whatsapp #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.08.2020) ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പിഎംഎ വൈ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരില്‍ ഒരു വ്യാജ പ്രചരണം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ലൈഫ്പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് 1 മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നു. ഈ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് പിഎംഎവൈ യുടെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

പിഎംഎവൈ(ജി)യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് എട്ടു വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നിരുന്നത്. അപ്രകാരം ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജ പ്രചരണങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് വിഇഒമാരെയോ, ജനപ്രതിനിധികളെയോ സമര്‍ദത്തിലാക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

Thiruvananthapuram, News, Kerala, Fake, Whatsapp, Fake propaganda in the name of PMAY


Keywords: Thiruvananthapuram, News, Kerala, Fake, Whatsapp, Fake propaganda in the name of PMAY