Follow KVARTHA on Google news Follow Us!
ad

കൊളോണില്‍ നടന്ന ആവേശകരമായ ഫൈനലില്‍ സെവിയ്യയ്ക്ക് കിരീടം; ഒരേസമയം ഗോളടിച്ച് ലുക്കാകു നായകനും സെല്‍ഫ് ഗോളടിച്ച് വില്ലനുമായി

Players, Europa League kings Sevilla won the tournament for a record sixth time thanks to victory over Inter Milan in a thrilling final in Cologne
കൊളോണ്‍: (www.kvartha.com 22.08.2020) കൊളോണില്‍ നടന്ന ആവേശകരമായ ഫൈനലില്‍ സെവിയ്യയ്ക്ക് കിരീടം. ഒരേസമയം മത്സരത്തിന്റെ തുടക്കത്തില്‍ ഗോളടിച്ച് ലുക്കാകു നായകനും സെല്‍ഫ് ഗോളടിച്ച് ക്ലൈമാക്‌സില്‍ വില്ലനുമായി. ആവേശം വാനോളമുയര്‍ന്ന കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനെ തകര്‍ത്ത് സെവിയ്യ യൂറോപ്പാ ലീഗിന്റെ സിംഹാസനത്തില്‍ ഒരിക്കല്‍ക്കൂടി ഉപവിഷ്ടരായി. 

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെവിയ്യയുടെ വിജയം. ലൂക് ഡി ജോങ്ങിന്റെ ഇരട്ടഗോളുകളാണ് (12, 33) സെവിയ്യയുടെ വിജയ രഹസ്യം. റൊമേലു ലുക്കാകുവിന്റെ 'ഇരട്ടഗോളും' അവരുടെ കിരീടവിജയത്തില്‍ നിര്‍ണായകമായി. അഞ്ചാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ ഇന്ററിനായി ഗോള്‍വേട്ട തുടങ്ങിയ ലുക്കാകു, 74-ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് സെവിയ്യയുടെ വിജയം കുറിച്ചത്. ഡീഗോ ഗോഡിന്റെ (35) വകയാണ് ഇന്റര്‍ മിലാന്റെ ശേഷിച്ച ഗോള്‍.

News, World. Sports, Football, Goal, Winner, Players, Europa League kings Sevilla won the tournament for a record sixth time thanks to victory over Inter Milan in a thrilling final in Cologne

കൊളോണില്‍ നടന്ന മത്സരത്തില്‍ നേടിയ വിജയത്തിലൂടെ ചരിത്രത്തിലെ ആറാം യൂറോപ്പാ ലീഗ് കിരീടമാണ് സെവിയ്യ സ്വന്തം പേരിലാക്കിയത്. സെവിയ്യയോളം യൂറോപ്പാ ലീഗ് ഫൈനല്‍ കളിച്ചിട്ടുള്ള മറ്റൊരു ടീമുമില്ല. കളിച്ച ആറു ഫൈനലുകളിലും വിജയം നേടിയെന്ന റെക്കോര്‍ഡാണ് ഉള്ളത്. 2014, 2016 കാലഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു കിരീടം നേടിയശേഷം ചെറിയ ഇടവേളയ്ക്കു ശേഷമാണ് യൂറോപ്പാ ലീഗ് കിരീടം വീണ്ടും സെവിയ്യ സ്വന്തമാക്കുന്നത്.

പരിശീലകന്‍ ജുലന്‍ ലോപെറ്റെഗുയിക്കു കീഴില്‍ ഫെബ്രുവരിക്കു ശേഷം അജയ്യരായി കുതിക്കുകയാണ് സെവിയ്യ. ഇതുവരെ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത് 21 മത്സരങ്ങള്‍. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് റയല്‍ മഡ്രിഡ് പുറത്താക്കിയ പരിശീലകനാണ് ഇദ്ദേഹം.

റൊമേലു ലുക്കാകു നായകന്റെ വേഷത്തില്‍നിന്ന് മത്സരം പുരോഗമിക്കുന്തോറും വില്ലനായി മാറുന്ന കാഴ്ചയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. അഞ്ചാം മിനിറ്റില്‍ സെവിയ്യ ബോക്‌സിനുള്ളില്‍ ബ്രസീല്‍ താരം ഡീഗോ കാര്‍ലോസ് ലുക്കാകുവിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് താരം ഇന്ററിനു ലീഡ് നല്‍കിയത്.

പിന്നീട് 12, 33 മിനിറ്റുകളിലായി ലൂക് ഡി ജോങ് നേടിയ ഹെഡര്‍ ഗോളുകളില്‍ സെവിയ്യ ലീഡ് തിരിച്ചുപിടിച്ചു. ജീസസ് നവാസ്, എവര്‍ ബനേഗ എന്നിവരുടെ തകര്‍പ്പന്‍ ക്രോസുകള്‍ക്ക് തലവച്ചാണ് ലൂക് ഡി ജോങ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍, 35-ാം മിനിറ്റില്‍ ഡീഗോ ഗോഡിന്‍ നേടിയ ഹെഡര്‍ ഗോളില്‍ ഇന്റര്‍ ഒപ്പമെത്തി. ആ ഗോളിലേക്കു നയിച്ച ഫ്രീകിക്കിന് കാരണമായതും ലുക്കാകു തന്നെ. ലുക്കാകുവിനെ ബോക്‌സിനു വെളിയില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കിന് തലവച്ചാണ് ഗോഡിന്‍ സമനില ഗോള്‍ കണ്ടെത്തിയത്.

Keywords: News, World. Sports, Football, Goal, Winner, Players, Europa League kings Sevilla won the tournament for a record sixth time thanks to victory over Inter Milan in a thrilling final in Cologne

Post a Comment