Follow KVARTHA on Google news Follow Us!
ad

ക്രിക്കറ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകളുമായി അപൂര്‍വ നേട്ടം; ട്വന്റി 20 ക്രിക്കറ്റില്‍ റെക്കോഡ് കുറിച്ച് ബ്രാവോ

ക്രിക്കറ്റ് Player, Wicket, Dwayne Bravo becomes first bowler to take 500 T20 wickets #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: (www.kvartha.com 27.08.2020) ക്രിക്കറ്റ് ചരിത്രത്തില്‍ അവിസ്മരണീയ നേട്ടവുമായി വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ട്വന്റി 20 ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന അപൂര്‍വ നേട്ടത്തിനാണ് ഉടമയായത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സി.പി.എല്‍) ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ബ്രാവോ കഴിഞ്ഞ ദിവസം പോര്‍ട്ട് ഓഫ് സ്‌പെയിനിനില്‍ സെന്റ് ലൂസിയ സോക്‌സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

News, World, Sports, Cricket, Player, Wicket, Dwayne Bravo becomes first bowler to take 500 T20 wickets

മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ബ്രാവോയുടെ ചരിത്ര നേട്ടം. സെന്റ് ലൂസിയ താരം റഖീം കോണ്‍വാളായിരുന്നു ബ്രോവോയുടെ അഞ്ഞൂറാമത്തെ ഇര. 459-ാമത്തെ ട്വന്റി 20 മത്സരത്തിലാണ് ബ്രാവോ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി 20-യുടെ ചരിത്രത്തില്‍ ആദ്യമായി 500 വിക്കറ്റെടുത്ത താരം എന്നതിന് പുറമെ 300, 400 വിക്കറ്റുകള്‍ തികച്ച ആദ്യ താരവും ബ്രാവോയാണ്. 

2016 ഐപിഎല്ലിലായിരുന്നു ബ്രാവോയുടെ 300 വിക്കറ്റ് നേട്ടം. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കവെ അദ്ദേഹം 400 വിക്കറ്റും തികച്ചു. ബ്രാവോയെ കൂടാതെ ട്വന്റി 20-യില്‍ 400 വിക്കറ്റുകള്‍ പോലും നേടിയ താരങ്ങളില്ല.

ട്വന്റി 20-യിലെ വിക്കറ്റ് വേട്ടയില്‍ ബ്രാവോയ്ക്ക് പിന്നിലുള്ളത് ശ്രീലങ്കന്‍ താരം ലസിത് മലിംഗയാണ്. 295 മത്സരങ്ങളില്‍ നിന്ന് 390 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം. 339 മത്സരങ്ങളില്‍ നിന്ന് 383 വിക്കറ്റുകളുമായി സുനില്‍ നരെയ്ന്‍ മൂന്നാമതുണ്ട്. ഇമ്രാന്‍ താഹിര്‍ (295 മത്സരങ്ങള്‍ 374 വിക്കറ്റ്), സൊഹൈല്‍ തന്‍വീര്‍ (339 മത്സരങ്ങള്‍ 356 വിക്കറ്റ്) എന്നിവരാണ് തൊട്ടുപിന്നില്‍.

2006ല്‍ ട്വന്റി 20-യില്‍ അരങ്ങേറിയ ബ്രാവോ വിവിധ ലീഗുകളിലായി മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, മെല്‍ബണ്‍ റെനഗേഡ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

Keywords: News, World, Sports, Cricket, Player, Wicket, Dwayne Bravo becomes first bowler to take 500 T20 wickets

Post a Comment