Follow KVARTHA on Google news Follow Us!
ad

കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പിഎസ്ജിയെ വീഴ്ത്തി ബയണ്‍ മ്യൂണിക്ക്; പാരീസില്‍ അക്രമം അഴിച്ചുവിട്ട് പിഎസ്ജി ആരാധകര്‍

കന്നിക്കിരീടം Goal, Angry Fans cause riots in Paris after PSG lose Champions League final vs Bayern Munich #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാരീസ്: (www.kvartha.com 24.08.2020) കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പിഎസ്ജിയെ വീഴ്ത്തി ജര്‍മന്‍ വമ്പന്‍മാരായ ബയണ്‍ മ്യൂണിക്ക് യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായതോടെ ക്ഷുഭിതരായ പിഎസ്ജി ആരാധകര്‍ പാരീസിലെ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയണിന്റെ വിജയം. ബയണിനായി 59ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ഗോള്‍ നേടിയത്.

പാരിസിലെ ചാമ്പ്‌സ് എലിസീസില്‍ ഫ്രഞ്ച് പോലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ചാമ്പ്‌സ് എലിസീസിലെ ഒരു ബാറില്‍ കളികാണാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ബാറിലിരുന്നവരെയാണ് പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ ആളുകള്‍ പോലീസിനെതിരേ തിരിഞ്ഞു.




പാരീസിലെ പടിഞ്ഞാറന്‍ മേഖലയില്‍ പിഎസ്ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച രണ്ട് കൂറ്റന്‍ സ്‌ക്രീനുകളില്‍ ആരാധകര്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ക്ലബ്ബ് ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ കിക്കോഫിന് മിനിറ്റുകള്‍ക്ക് മുമ്പും നിരവധി ആരാധകര്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച പുറത്തുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്.

News, World, Paris, Football, Goal, Angry Fans cause riots in Paris after PSG lose Champions League final vs Bayern Munich

News, World, Paris, Football, Goal, Angry Fans cause riots in Paris after PSG lose Champions League final vs Bayern Munich

ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജിയെ മറികടന്നാണ് ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്.

News, World, Paris, Football, Goal, Angry Fans cause riots in Paris after PSG lose Champions League final vs Bayern Munich

ഇതോടെ, ആകെ കിരീടനേട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോനയെ (അഞ്ച്) മറികടന്ന ബയണ്‍, ആറു കിരീടവുമായി ലിവര്‍പൂളിന് ഒപ്പമെത്തി. ഇനി മുന്നിലുള്ളത് ഇറ്റാലിയന്‍ ക്ലബ് എസി മിലാനും സ്‌പെയിനില്‍നിന്നുള്ള റയല്‍ മഡ്രിഡും മാത്രം. മിലാന്റെ പേരില്‍ ഏഴു കിരീടമാണുള്ളത്. അതേസമയം, റയല്‍ മഡ്രിഡ് 13 കിരീടവുമായി ബഹുദൂരം മുന്നിലാണ്.

Keywords: News, World, Paris, Football, Goal, Angry Fans cause riots in Paris after PSG lose Champions League final vs Bayern Munich

Post a Comment