Follow KVARTHA on Google news Follow Us!
ad

ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ പ്രവാചകൻ ഇബ്രാഹീമിന്റെ മാതൃക പിൻപറ്റണം: അബ്ദുന്നാസർ മഅ്ദനി

ബലിപെരുന്നാൾ ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ആശംസകൾ അറിയിച്ച് അബ്ദുന്നാസർ മഅ്ദനി Madani wishes for Bakrid
ബാംഗ്ലൂർ: (www.kvartha.com 30.07.2020) ബലിപെരുന്നാൾ ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ആശംസകൾ അറിയിച്ച് അബ്ദുന്നാസർ മഅ്ദനി.

മഅ്ദനിയുടെ വാക്കുകൾ: 

മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് അസംഖ്യം സഹോദരങ്ങൾ ഐസൊലേഷനിലും ക്വാറന്റൈനിലും കഴിയുകയും മഴക്കെടുതിയുൾപ്പടെ നിരവധി പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഇത്തവണ പെരുന്നാൾ വന്നെത്തുന്നത്. ഒപ്പം സമുദായത്തിന്റെ വിശ്വാസപരമായ വ്യതിരക്തതയും സ്വത്വബോധത്തിൽ അധിഷ്ഠിതമായി ജീവിക്കാനുള്ള അവകാശവും ഇല്ലാതെയാക്കുവാൻ ഭരണവർഗ്ഗങ്ങളുടെ ഹീനവും ആസൂത്രിതവുമായ ശ്രമങ്ങളും വിശ്വാസികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.

ഒട്ടനവധി ജീവിതപ്രതിസന്ധികളുടെ നടുവിലും തകരുകയോ തളരുകയോ ചെയ്യാതെ ധീരമായി മുന്നേറി ലക്ഷ്യസാക്ഷാത്കാരത്തിൽ എത്തിയ ഹസ്രത്ത് ഇബ്രാഹീം പ്രവാചകന്റെ ഉജ്ജ്വലമായ മാതൃകയുടെ ത്യാഗവും വീര്യവും ഉൾക്കൊണ്ട് മുന്നേറാൻ ഈ പെരുന്നാൾ ദിനത്തിൽ ഏവരും പ്രതിജ്ഞയെടുക്കണം എന്നഭ്യർത്ഥിക്കുന്നു.

Keywords: Bangalore, News, National, Eid, Wishes, Madani wishes for Bakrid