Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ നയമാറ്റത്തിന്റെ പേരില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കെ എസ് യു

പുതിയ വിദ്യാഭ്യാസ നയമാറ്റം സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ളThiruvananthapuram, News, Politics, Warning, KSU, Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2020) പുതിയ വിദ്യാഭ്യാസ നയമാറ്റം സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമമാണോയെന്ന ആശങ്ക കെ എസ് യു സംസ്ഥാന കമ്മറ്റി യോഗത്തില്‍ പ്രകടമായി. വിദ്യാഭ്യാസ രംഗത്ത് സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ചെറുത്തു തോല്‍പ്പിക്കുമെന്നും സംസ്ഥാന കമ്മറ്റിയോഗം പ്രമേയം പാസാക്കി.

കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയമാറ്റത്തില്‍, രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ യാതൊരു പങ്കുമില്ലാത്ത സംഘപരിവാര്‍ ചരിത്ര മൂല്യങ്ങളെയും, നിര്‍മിതികളെയും മറച്ചുവെക്കാനും, വളച്ചൊടിക്കാനും വിദ്യാഭ്യാസ മൂല്യത്തിനു പകരം വിദ്യാഭ്യാസ ഘടനയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് കല്‍പ്പിത സര്‍വകലാശാലകളുടെ കൂടി കടന്നുവരവ് ലക്ഷ്യം വച്ചു കൊണ്ടുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും കെ എസ് യു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.

KSU warns that protests will intensify if efforts are made to implement Sangh Parivar agendas in the name of education policy change, Thiruvananthapuram, News, Politics, Warning, KSU, Kerala.

പുതിയ വിദ്യാഭ്യാസ നയത്തെ സമഗ്രമായി പഠിക്കാന്‍ വേണ്ടി അക്കാദമിക്ക് വിദഗ്ദരേയും കെ എസ് യു അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു എക്‌സ്‌പേര്‍ട്ട് കമ്മറ്റിക്കും കെ എസ് യു സംസ്ഥാന കമ്മറ്റിരൂപം കൊടുത്തു. അടിയന്തരമായി പുതിയ വിദ്യാഭ്യാസ നയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സമര നടപടികള്‍ കൈകൊള്ളുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.

Keywords: KSU warns that protests will intensify if efforts are made to implement Sangh Parivar agendas in the name of education policy change, Thiruvananthapuram, News, Politics, Warning, KSU, Kerala.