Follow KVARTHA on Google news Follow Us!
ad

പി വി അൻവർ എം എൽ എയെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസ്; പിടിയിലായവരിൽ പയ്യന്നുർ ധനരാജ് വധക്കേസിലെ പ്രതിയും

പരാതിക്കാരനായ നിലമ്പൂര്‍ എം എല്‍ എയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടു കൂടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. Conspiracy case to endanger PV Anwar MLA: Payyannur Dhanraj murder accused also arrested #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പഴയങ്ങാടി: (www.kvartha.com 30.07.2020) പി വി അൻവർ എം എൽ എയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തവരിൽ പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയായ സംഘ് പരിവാർ പ്രവർത്തകനും.

കണ്ണൂരിലെ സംഘ് പരിവാർ ക്വട്ടേഷന്‍ സംഘങ്ങളെന്ന് അറിയപ്പെടുന്നവർ നിലമ്പൂരില്‍ പിടിയിലായ സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വധശ്രമ ഗൂഢാലോചനക്ക് പൊലീസ് കേസെടുത്തിട്ടുണ്ട് നാല് സംഘ് പരിവാർ പ്രവർത്തകർ ഉള്‍പ്പെടെയുള്ള പത്ത് പേര്‍ക്കെതിരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.


കെ പി സി സി സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ശറഫുദ്ദീന്‍, കണ്ണൂരില്‍ നിന്നെത്തിയ സംഘ് പരിവാർ പ്രവർത്തകരായ വിപിന്‍, ലിനീഷ്, ജിഷ്ണു, അഭിലാഷ്, പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രന്‍, ജയ മുരുകേശ്, എം പി വിനോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പി വി അന്‍വര്‍ എം എല്‍ എയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനായ നിലമ്പൂര്‍ എം എല്‍ എയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടു കൂടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 26 നാണ് സംഘ് പരിവാർ സംഘം നിലമ്പൂരില്‍ എത്തിയത്. നിലമ്പൂരിന്റെ പ്രഥമ എം എല്‍ എ ആയ കെ കുഞ്ഞാലിയെ നേരെത്തേ ഇതേ പഞ്ചായത്തായ അമരമ്പലം ചുള്ളിയോട് വെച്ചാണ് ജൂലൈ 26 ന് ഒരു സംഘമാളുകൾ വെടിവെച്ചത്.

സമാനമായ സ്വഭാവമാണ് ഇതേ ദിവസം സംഘ് പരിവാർ ക്രിമിനല്‍ സംഘം അമരമ്പലം പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റില്‍ എത്തിയതിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. എസ്റ്റേറ്റില്‍ പ്രാദേശിക തൊഴില്‍ തര്‍ക്കം സൃഷ്ടിച്ച് സ്ഥലത്തെത്തുന്ന ജനപ്രതിനിധിയെ അപായപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് എം എല്‍ എ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ധനരാജ് വധക്കേസ് ഉള്‍പ്പെടെ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിപിന്‍, കൂട്ടുപ്രതികളായ ജിഷ്ണു, അഭിലാഷ് എന്നിവരെ കണ്ണൂരില്‍ പൊലിസ് പിടികൂടുകയായിരുന്നു. പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നുള്ള പൊലീസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.

Keywords: Kerala, News, Kannur, Murder Attempt, Case, MLA, Complaint, Competition, Police, Arrested, Accused, Arrest, Conspiracy case to endanger PV Anwar MLA: Payyannur Dhanraj murder accused also arrested.