കണ്ണൂർ: (www.kvartha.com 13.06.2020) വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യാവൂർ പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ നിർമാണ തൊഴിലാളികളായ മൂന്നു യുവാക്കളുടെയും മൃതദേഹങ്ങൾ ലഭിച്ചു.
ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന് മനീഷ് (20), പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി-റിമ്മി ദമ്പതികളുടെ മകന് അരുണ്‍ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടില്‍ ചന്ദ്രൻ-ഓമന ദമ്പതികളുടെ മകന് സനൂപ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മനീഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിട്ടിയത്. അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാലിനാണ് സംഭവം.
സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു.
പയ്യാവൂർ, ശ്രീകണ്ഠപുരം പോലീസും തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരത്തോടെ മറ്റു രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു.
Keywords: Missing youth dead body found, Kannur, News, Local-News, Dead Body, Friends, Kerala.