Follow KVARTHA on Google news Follow Us!
ad

സഹകരിക്കണം ശമ്പളം നല്‍കി: സഹകരണ ജീവനക്കാരുടെ ശമ്പളവും സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേത് മാത്രമല്ല സഹകരണ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം Kannur, News, Kerala, Salary, Government-employees, Funds
കണ്ണൂര്‍: (www.kvartha.com 01.05.2020) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേത് മാത്രമല്ല സഹകരണ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് സഹകരണ മേഖല. അതുകൊണ്ടുതന്നെ ഈ മേഖലയിലും ഭീമന്‍ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് തുല്യമായി വാങ്ങുന്നവരുണ്ട്. സംസ്ഥാനത്തെ 80 ശതമാനം സഹകരണ സ്ഥാപനങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കേണ്ടത് സഹകരണ മേഖലയുടെ ഉത്തരവാദിത്വം കുടിയാണ്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളവും ക്ഷാമബത്തയും പിടിച്ചെടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ എ അലക്‌സാണ്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതു വഴി 450 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ പൊതു നന്മ ഫണ്ട്, തനത് ഫണ്ട് എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി തടിയൂരുകയായിരുന്നു സഹകരണ മേഖല. കഴിഞ്ഞ പ്രളയത്തിനെ തുടര്‍ന്നുണ്ടായ സാലറി ചാലഞ്ചിലും മുഴുവന്‍ സഹകരണ സംഘങ്ങളും പങ്കെടുത്തിരുന്നില്ല. കേരള ബാങ്ക്, അര്‍ബന്‍ ബാങ്ക്, അപെക്‌സ് സഹകരണ സംഘങ്ങള്‍ എന്നിവ തുടങ്ങി സംസ്ഥാനത്ത് 11,908 സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് കണ്ണൂരിലാണ്.

Kannur, News, Kerala, Salary, Government-employees, Funds, Salary challenge, CPM, Co-operative employees, Government, salary of Co-operative employees for salary challenge

Keywords: Kannur, News, Kerala, Salary, Government-employees, Funds, Salary challenge, CPM, Co-operative employees, Government, salary of Co-operative employees for salary challenge