» » » » » » » » » » » » » » » » പാക് വിമാനം തകർന്നുവീണത് സാങ്കേതികത്തകരാറുണ്ടെന്ന സന്ദേശം ലഭിച്ചതിനു പിന്നാലെ, രക്ഷാപ്രവർത്തനം ദുഷ്കരം, കറാച്ചിയിൽ നിരോധനാജ്ഞ

കറാച്ചി: (www.kvartha.com 22.05.2020)  സാങ്കേതികത്തകരാറുണ്ടെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചത്തിനു പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകർന്നുവീണതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ഈ സന്ദേശം ലഭിച്ചതിനുപിറകെ വിമാനവുമായുള്ള ആശയവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.  99 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് തകര്‍ന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്റെ അന്താരാഷ്ട്ര വിമാനസര്‍വീസായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ദുരന്തത്തിൽപ്പെട്ടത്.
ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി തകര്‍ന്നു വീണതെന്ന് പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അ റിയിച്ചു. ദുരന്തമുണ്ടായ കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂര്‍ണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കറാച്ചിയിലെ എല്ലാ ആശുപത്രികള്‍ക്കും നിരോധനാജ്ഞ ബാധകമാക്കി. അതേസമയം, കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു,


Pakistan AirCrash: Rescue Operations on

തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തകർന്നു വീണതിന്റെ ആഘാതത്തിൽ നിരവധി വീടുകൾ തകർന്നു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സും സൈന്യത്തിന്റെ ദ്രുതകർണസേനയും സിന്ധ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായി എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പാക് സൈന്യത്തിന്റെ എയർ ആംബുലൻസുകൾ അപകടസ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്.

Summary: Pak Air Crash: Communication with the Plane was Cut off one miniute before its landing

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal