Follow KVARTHA on Google news Follow Us!
ad

കൊവിഡ്-19; ഒരേ ദിവസം ഒരേ സാമ്പിളുകളുടെ പരിശോധനാഫലത്തില്‍ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങള്‍ വരാറുണ്ട്; സംഭവത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി

സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം ലഭിച്ച സംഭവത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. News, Kerala, Minister, Medical College, Result, COVID19, No confusion on Covid result difference in Trivandrum says minister Kadakampally
തിരുവനന്തപുരം: (www.kvartha.com 01.05.2020) സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം ലഭിച്ച സംഭവത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. പരിശോധനാഫലത്തില്‍ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങള്‍ വരാറുണ്ട്. ഫലം തീര്‍ച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു, ആദ്യ ഫലം അനുസരിച്ചുള്ള തുടര്‍ നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിശോധനയില്‍ കൊവിഡ് ഇല്ലെന്ന് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുടെ ഫലത്തിലാണ് ഇങ്ങിനെ സംഭവിച്ചത്. ഇവരുടെ സാമ്പിളുകള്‍ ആദ്യം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ പരിശോധിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഇവിടെ വച്ചാണ്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായി.

News, Kerala, Minister, Medical College, Result, COVID19, No confusion on Covid result difference in Trivandrum says minister Kadakampally

ഇതിന് മുന്‍പ് വര്‍ക്കല സ്വദേശിയുടെ കാര്യത്തിലും ഇങ്ങിനെ സംഭവിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന് അറിഞ്ഞ ശേഷം കടുത്ത മനോവേദന അനുഭവിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അതേസമയം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ഫലം ആഴ്ചകള്‍ കഴിഞ്ഞിട്ടും പോസിറ്റീവ് എന്ന് കാണിക്കുന്നു. ഈ സാമ്പിളുകളും രാജീവ് ഗാന്ധിസെന്ററിലാണ് പരിശോധിക്കുന്നത്.

ഒരാളുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അത് പോസിറ്റീവ് തന്നെയായിരിക്കും. എന്നാല്‍ നെഗറ്റീവ് എന്നാണ് ഫലം വന്നതെങ്കില്‍ അത് നെഗറ്റീവോ പോസിറ്റീവോ ആകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി സെന്റര്‍ വ്യക്തമാക്കി. തങ്ങളുടേത് ജര്‍മ്മന്‍ സാങ്കേതിക വിദ്യയാണെന്നും ഇവര്‍ വിശദീകരിച്ചു.

എന്നാല്‍ രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂര്‍ കൂടുമ്പോള്‍ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സാമ്പിള്‍ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയക്കും. നെയ്യാറ്റിന്‍കരയിലെ കൊവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്ടുകള്‍ നിരീക്ഷണത്തിലാണ്. കൊവിഡ് രോഗിയായ തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം വെള്ളിയാഴ്ച കിട്ടുമെന്നും മന്ത്രി പറഞ്ഞു.

Keywords: News, Kerala, Minister, Medical College, Result, COVID19, No confusion on Covid result difference in Trivandrum says minister Kadakampally