Follow KVARTHA on Google news Follow Us!
ad

പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ ഇടിവ്

പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ ഇടിവ്. ഇത് മൂന്നാം തവണയാണ് New Delhi, News, Business, chennai, Mumbai, National,
ന്യൂഡെല്‍ഹി : (www.kvartha.com 01.05.2020) പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ ഇടിവ്. ഇത് മൂന്നാം തവണയാണ് പാചക വാതക സിലിണ്ടറിന്റെ വില വന്‍തോതില്‍ കുറയ്ക്കുന്നത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതോടെയാണ് പാചക വാതക സിലിണ്ടറിന്റെ വിലയിലും ഇടിവുണ്ടായത്. ഡെല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.

ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡെല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും.

LPG cylinder prices become cheaper, New Delhi, News, Business, chennai, Mumbai, National.

മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.

എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്‌കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതല്‍ വിലവര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി വില താഴോട്ടാണ്.

Keywords: LPG cylinder prices become cheaper, New Delhi, News, Business, chennai, Mumbai, National.