Follow KVARTHA on Google news Follow Us!
ad

ലോക് ഡൗണില്‍ മുടങ്ങില്ല വനജയുടെ വിവാഹം: കല്യാണസാരിയെത്തിച്ച് ജനമൈത്രി പൊലീസ്

വിവാഹം നിശ്ചയിച്ച നിര്‍ധനകുടുംബത്തിലെ യുവതിക്ക് കല്യാണ സാരി Kannur, News, Kerala, Police, Marriage, help, Lockdown
കണ്ണൂര്‍: (www.kvartha.com 01.05.2020) വിവാഹം നിശ്ചയിച്ച നിര്‍ധനകുടുംബത്തിലെ യുവതിക്ക് കല്യാണ സാരി എത്തിച്ച് ജനമൈത്രി പൊലീസ്. പട്ടുവം മുറിയാത്തോട് മംഗലശേരിയിലെ കല്ലിങ്കില്‍ വനജക്കാണ് ജനമൈത്രി പൊലിസ് സഹായകമേകിയത്. മംഗലശ്ശേരിയിലെ പരേതനായ കുഞ്ഞിരാമന്റെയും കമലയുടെയും മൂത്ത മകളാണ് വനജ. നിര്‍ദ്ധന കുടുംബാഗമായ വനജ തളിപ്പറമ്പിന് സമീപത്തെ വീടുകളില്‍ വീട്ടുപണിയെടുത്താണ് ജീവിക്കുന്നത്.

അനുജത്തിമാരുടെ വിവാഹത്തിന് ശേഷവും 40 കാരിയായ വനജയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കരിമ്പം ചവനപ്പുഴയിലെ കുലിപ്പണിയെടുക്കുന്ന കെ രാമചന്ദ്രന്‍ വനജയെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുന്നത്. മേയ് മൂന്നിന് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെക്സ്റ്റയില്‍സ് ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്നത് വിവാഹ ദിവസം ധരിക്കേണ്ട സാരി വാങ്ങിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു.

പരിചയമുള്ള ഒരു സത്രീ വിവരം അറിഞ്ഞ് ചക്കരക്കല്ലിലുള്ള ബന്ധുവിനോട് വനജയുടെ അവസ്ഥ സൂചിപ്പിച്ചിരുന്നു. ഇവര്‍ ചക്കരക്കല്ല് ജനമൈത്രി പൊലിസിലെ പ്രിയേഷിനെ അറിയിച്ചു. പ്രിയേഷ് കല്യാണ സാരി സംഘടിപ്പിച്ച് മയ്യില്‍ ജനമൈത്രി പൊലിസിനെ ഏല്‍പിക്കുകയായിരുന്നു. മയ്യില്‍ ജനമൈത്രി പൊലീസ് തളിപ്പറമ്പ് ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസര്‍മാരായ എഎസ്‌ഐ എ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പി സയ്യദ് എന്നിവര്‍ കല്യാണ സാരി പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സേന വളണ്ടിയര്‍ വനജയെ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കുകയും ബീറ്റ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ കല്യാണസാരിയടങ്ങിയ കിറ്റ് വനജയെ ഏല്‍പിക്കുകയുമായിരുന്നു.

Kannur, News, Kerala, Police, Marriage, help, Lockdown, Vanaja, Wedding saree, Relative, Lockdown; marriage in Kannur

Keywords: Kannur, News, Kerala, Police, Marriage, help, Lockdown, Vanaja, Wedding saree, Relative, Lockdown; marriage in Kannur