Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേരളത്തില്‍ ഇടം പിടിച്ചത് കോട്ടയവും കണ്ണൂരും; വയനാടും എറണാകുളവും ഗ്രീന്‍സോണില്‍

രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടികNew Delhi, News, Health & Fitness, Health, Patient, Kottayam, Ernakulam, Wayanad, National, Lockdown,
ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തിറക്കി. കേരളത്തില്‍ ഇടം പിടിച്ചത് കോട്ടയവും കണ്ണൂരും. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍ ആണ്. കേരളത്തിലെ ബാക്കി ജില്ലകളെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി. രാജ്യത്ത് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 284 ജില്ലകളെയാണ് .

റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണില്‍, ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍, കൂടുതല്‍ ഇളവുകള്‍ വരും. ഡെല്‍ഹിയില്‍ 11 ജില്ലകളും റെഡ്‌സോണില്‍. തമിഴ്‌നാട്ടില്‍ 24ല്‍ 12 ജില്ലകള്‍ റെഡ് സോണിലാണ്.

 Kannur and Kottayam in Centre's Red Zone list, New Delhi, News, Health & Fitness, Health, Patient, Kottayam, Ernakulam, Wayanad, National, Lockdown

കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക് ഡൗണ്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. കൂടുതല്‍ ഇളവുകളോടെ മെയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക്ഡൗണ്‍ നിലവില്‍ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ആക്ടീവ് കൊവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലകളില്‍ വ്യവസായ- വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന.

കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.

Keywords: Kannur and Kottayam in Centre's Red Zone list, New Delhi, News, Health & Fitness, Health, Patient, Kottayam, Ernakulam, Wayanad, National, Lockdown.